കവരത്തി: ലക്ഷദ്വീപിലെ സഹകരണ സൊസൈറ്റികൾക്ക് സർക്കാർ നൽകി വന്നിരുന്ന ബജറ്റ് വിഹിതം ഈ മാസം ഒന്ന് മുതൽ നിർത്തലാക്കി. ലക്ഷദ്വീപ് സഹകരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ.സന്തോഷ് കുമാർ റെഡ്ഡി ഈ മാസം മൂന്നിന് പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. സൊസൈറ്റികൾക്കും എൽ.സി.എം.എഫിനും ഈ മാസം ഒന്ന് മുതൽ ബജറ്റ് വിഹിതം നൽകില്ല എന്ന് ഉത്തരവിൽ പറയുന്നു. കൂടാതെ ഈ മാസം പതിനഞ്ച് മുതൽ നിലവിൽ സൊസൈറ്റികളിൽ ജോലി ചെയ്തു വരുന്ന സർക്കാർ ജീവനക്കാരെ പിൻവലിക്കും എന്ന് ഉത്തരവിൽ പറയുന്നു. ഈ ജീവനക്കാരെ സൊസൈറ്റിയിൽ നിന്നും മാറ്റി വേറെ എവിടെ വിന്യസിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവരെ മറ്റു സർക്കാർ വകുപ്പുകളിലേക്ക് മാറ്റും എന്നാണ് അറിയുന്നത്.

സഹകരണ സംഘങ്ങളെ ശാക്തീകരിക്കാനാണ് പുതിയ നടപടി എന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ സാമ്പത്തിക സഹായം നൽകുന്നത് നിർത്തലാക്കി എങ്ങനെയാണ് സംഘങ്ങളെ ശാക്തീകരിക്കുക എന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിൽ ദ്വീപുകാരുടെ അവകാശങ്ങൾക്ക് നേരെ ഭരണകൂടം നടത്തുന്ന കിരാത നടപടികളുടെ ഭാഗമായി മാത്രമേ സഹകരണ സൊസൈറ്റികൾക്ക് നേരെയുള്ള വെല്ലുവിളിയെയും കാണാനാവൂ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക