ലക്ഷദ്വീപിൽ നിരോധനാജ്ഞ. നാല് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല. ഒമിക്രോണിനെതിരായ മുൻകരുതൽ എന്ന് വിശദീകരണം.

0
991

കവരത്തി: ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും ഇന്ന് മുതൽ സി.ആർ.പി.സി 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ.അസ്കറലി ഐ.എ.എസ് ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം അറിയിച്ചത്. നാലോ അതിൽ കൂടുതലോ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചിരിക്കുന്നു. ഒമിക്റോൺ തടയുന്നതിന് മുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത് എന്നാണ് കളക്ടറുടെ ഉത്തരവിൽ പറയുന്നത്.

Advertisement

എന്നാൽ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രത്യക്ഷമായ സമരപരിപാടികൾ പല കോണുകളിൽ നിന്നും ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ എൽ.ടി.സി.സിയുടെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും പ്രത്യക്ഷ സമരപരിപാടികൾ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധങ്ങൾക്ക് തടയിടാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത് എന്ന് ഇപ്പോൾ തന്നെ ആക്ഷേപം ഉയർന്നിട്ടുണ്ട്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here