കവരത്തി: സ്കൂളുകളിലെ സി.ഐ.സി സെന്ററുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 21 കരാർ ജീവനക്കാരെ പിരിച്ചുവിട്ടു. ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ.രാകേഷ് സിംഗാൾ ഇറക്കിയ ഉത്തരവിലൂടെയാണ് പൊടുന്നനെ പിരിച്ചുവിടൽ പ്രഖ്യാപനം ഉണ്ടായത്. ഇന്ന് മുതൽ തന്നെ ഇവർ സർവീസിൽ ഉണ്ടാവില്ല. അതാത് സ്കൂളുകളിലെ പ്രിൻസിപ്പൽമാർ പിരിച്ചുവിട്ട ജീവനക്കാർ തൽസ്ഥാനത്ത് തുടരുന്നില്ല എന്ന് ഉറപ്പു വരുത്തുകയും അതുമായി ബന്ധപ്പെട്ട റിപ്പോർട്ട് അടിയന്തരമായി ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം എന്നും ഉത്തരവിൽ പറയുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക