ഉദ്യോഗസ്ഥരുടെ ജുമുഅ നിസ്കാരം മുടങ്ങും. ഉച്ചഭക്ഷണ സമയം അരമണിക്കൂറായി നിജപ്പെടുത്തി പുതിയ ഉത്തരവ്.

0
632

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള ഉദ്യോഗസ്ഥരുടെ ഉച്ചഭക്ഷണ സമയം അരമണിക്കൂറായി നിജപ്പെടുത്തി പുതിയ ഉത്തരവ്. ഉച്ചയ്ക്ക് 1.30 മുതൽ 2.00 മണി വരെയാണ് ഉച്ചഭക്ഷണത്തിനായി സമയം അനുവദിച്ചിരിക്കുന്നത്. ഇത് ഉദ്യോഗസ്ഥരുടെ ജുമുഅ നിസ്കാരത്തിന് തടസ്സമാകും എന്ന് ഉറപ്പാണ്. നിലവിൽ മിക്കവാറും പള്ളികളിൽ ഒരു മണിക്ക് മുമ്പ് തന്നെ ജുമുഅ നിസ്കാരം പൂർത്തിയാവാറുണ്ട്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥർ ഭക്ഷണം ഒഴിവാക്കി ഓഫീസിൽ നിന്നും നേരെ പള്ളിയിലേക്ക് പോയാലും ജുമുഅ നിസ്കാരം കഴിയുന്നതിന് മുമ്പ് പള്ളികളിൽ എത്താൻ സാധിക്കില്ല. ലക്ഷദ്വീപ് ഭരണകൂടം നിരന്തരമായി നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങളുടെ ഭാഗമായി മാത്രമേ ഈ ഉത്തരവിനേയും കാണാൻ സാധിക്കുകയുള്ളൂ.

Advertisement

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here