കവരത്തി: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൂടി വരുന്ന സാഹചര്യത്തിൽ, ഒമിക്രോണിനെതിരെ മുൻകരുതൽ നടപടികൾ ആലോചിക്കുന്നതിന് നാളെ വൈകുന്നേരം 4.30-ന് ഒരു പ്രത്യേക യോഗം വിളിച്ചിരിക്കുകയാണ്. സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരുന്ന യോഗത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവ് അധ്യക്ഷത വഹിക്കും. മുതിർന്ന ഉദ്യോഗസ്ഥരോട് ഈ യോഗത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ജില്ലാ കളക്ടർ മീറ്റിംഗ് നോട്ടീസ് അയച്ചു. എന്നാൽ ജനങ്ങളെ ബാധിക്കുന്ന പ്രധാന തീരുമാനങ്ങൾ ഉണ്ടാവേണ്ട പ്രസ്തുത യോഗത്തിലേക്ക് എം.പി,പി.സി.സി ഉൾപ്പെടെ ഒരു ജനപ്രതിനിധികളെയും ക്ഷണിച്ചിട്ടില്ല. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ നോക്കുകുത്തികളാക്കി മുന്നോട്ട് പോകുന്ന ലക്ഷദ്വീപ് ഭരണകൂടം അതേ നിലപാട് തന്നെയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക