ആന്ത്രോത്ത്: കാരക്കാട് യങ്ങ് ചലഞ്ചേഴ്സ് ക്ലബ്ബിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന U14 ഫുട്ബോൾ ടൂർണമെന്റ് സെമി ഫൈനുകൾ ആരംഭിച്ചു. ആദ്യ സെമിയിൽ ടാസ്കാ കാറ്റലൻസും എൽ.എൽ.എഫും തമ്മിൽ ഏറ്റുമുട്ടി. ആവേശകരമായി ആരംഭിച്ച മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ശാരിക്ക് നേടിയ മനോഹരമായ ഗോളിലൂടെ ടാസ്കാ കാറ്റലൻസ് മുന്നിലെത്തി. എന്നാൽ വെറും നാല് മിനിറ്റ് കൊണ്ട് എൽ.എൽ.എഫ് ടീം പകരം വീട്ടി. പത്താം മിനിറ്റിൽ എൽ.എൽ.എഫിന് വേണ്ടി ഷംവീൽ മറുപടി ഗോൾ നേടിയതോടെ കളി സമനിലയിലായി. തുടർന്ന് മുഴുവൻ സമയവും അധിക സമയവും കഴിയുമ്പോയും വീണ്ടും ഗോളുകൾ അടിക്കാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. ഇതോടെ സമനിലയിൽ കലാശിച്ച കളി പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
പെനാൽട്ടി ഷൂട്ടൗട്ടിൽ പക്ഷേ എൽ.എൽ.എഫ് താരങ്ങൾ എടുത്ത കിക്കുകൾ വലയിൽ എത്തിക്കാൻ ടാസ്കാ കാറ്റലൻസ് ഗോളി ബിൻഷിദ് ബിൻ അക്ബർ സമ്മതിച്ചില്ല. ബിൻഷിദ് എൽ.എൽ.എഫിന്റെ കിക്കുകൾ അനായാസമായി തടുത്തെറിഞ്ഞു. ഒപ്പം ടാസ്കാ കാറ്റലൻസ് താരങ്ങൾ എടുത്ത രണ്ടു കിക്കുകൾ എൽ.എൽ.എഫിന്റെ വല കുലുക്കി. പെനാൽട്ടി ഷൂട്ടൗട്ടിൽ 2-0 എന്ന സ്കോറോടെ ടാസ്കാ കാറ്റലൻസ് ഫൈനലിൽ പ്രവേശിച്ചു. ടാസ്കാ കാറ്റലൻസ് ഗോൾ കീപ്പർ റിൻഷിദ് ബിൻ അക്ബറാണ് കളിയിലെ താരം.
നാളെ നടക്കുന്ന രണ്ടാം സെമിയിൽ സൗഹാർദ്ദാ, ആർ.എം.സി ടീമുകൾ ഏറ്റുമുട്ടും. തുടർന്ന് എട്ടാം തീയതി ഫൈനൽ മത്സരം നടക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക