കൊച്ചി: എം.വി കവരത്തി കപ്പലിൽ ഉണ്ടായ എഞ്ചിന് തകരാറ് മൂലം കപ്പലിൽ കുടുങ്ങി എഴുന്നൂറോളം യാത്രക്കാർ. തകരാറിനെ തുടര്‍ന്ന് കപ്പൽ തിരിച്ച് മട്ടാഞ്ചേരി വാര്‍ഫില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം 7മണിക്ക് കൊച്ചിയില്‍നിന്നും പുറപ്പെട്ട എം വി കവരത്തി കപ്പലിന് രാത്രി പത്തരയോടെയാണ് എഞ്ചിന് തകരാറ് സംഭവിച്ചത്. പുറപ്പെടാന്‍ നേരം കപ്പിലിന് തകരാര്‍ ഉണ്ടായിരുന്നില്ല. ഇന്നോ നാളെയോ കപ്പൽ തകരാർ പരിഹരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചിയില്‍ നിന്നും കവരത്തി, അഗത്തി, അമിനി, കടമത്ത് ആയിരുന്നു എം.വി കവരത്തി കപ്പലിന്റെ യാത്ര വഴി. കപ്പല്‍ കമ്പനി അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്. മുൻപ് യാത്രക്കിടയില്‍ തീപിടുത്തമുണ്ടായ എം.വി കവരത്തി കപ്പല്‍ കഴിഞ്ഞ മാസമാണ് അറ്റക്കുറ്റപണികള്‍ക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ചത്. അപകടം നടന്ന് ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കപ്പലിന്റെ കേടുപാടുകള്‍ തീര്‍ത്ത് സര്‍വീസ് പുനരാരംഭിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക