കവരത്തി: ലക്ഷദ്വീപ് വഖഫ് ബോർഡ് ചെയർമാനായി മുതിർന്ന ബി.ജെ.പി നേതാവ് ഡോ.കെ.പി മുത്തുകോയ ചുമതലയേറ്റു. കഴിഞ്ഞ മാസം 22-ന് വഖഫ് ബോർഡിലേക്ക് പുതിയ അംഗങ്ങളെ നോമിനേറ്റ് ചെയ്തു കൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാൻ ഉത്തരവിറക്കിയിരുന്നു. എഴ് അംഗങ്ങളാണ് ബോർഡിലുള്ളത്. ഡോ.മുത്തുകോയയെ കൂടാതെ ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ, കവരത്തി ഇന്തിരാ ഗാന്ധി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.എം.കെ സൗദാബി, ആന്ത്രോത്ത് ദ്വീപ് സ്വദേശി ശ്രീ.സി.ഇ ഹബീബുള്ള, കടമത്ത് ദ്വീപ് ഗവൺമെന്റ് ഖാളി ഉസ്താദ് ഹമീദ് മുസ്ലിയാർ, കിൽത്താൻ ദ്വീപ് സ്വദേശി ശ്രീ.പി.പി അബൂസ്വാലിഹ്, ചേത്ത്ലാത്ത് ദ്വീപ് സ്വദേശിനി ശ്രീമതി ഉമ്മുൽ കുൽസു തുടങ്ങിയവരാണ് ബോർഡിലേക്ക് പുതുതായി നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങൾ. www.dweepmalayali.com
വഖഫ് ബോർഡിന്റെ പുതുതായി ചുമതലയേറ്റ അംഗങ്ങളുടെ ആദ്യ യോഗം ഇന്ന് കവരത്തിയിൽ നടന്നു. ഈ യോഗത്തിലാണ് ഡോ.കെ.പി മുത്തുകോയയെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തത്. എല്ലാ അംഗങ്ങളും ചേർന്ന് ഐക്യകണ്ഠമായാണ് ചെയർമാനെ തിരഞ്ഞെടുത്തതെന്ന് വഖഫ് ബോർഡ് അധികൃതർ അറിയിച്ചു. പുതുതായി തിരഞ്ഞെടുത്ത പ്രസിഡന്റ് ഡോ.കെ.പി മുത്തുകോയ വഖഫ് ബോർഡ് ആസ്ഥാനത്തെത്തി ചുമതലയേറ്റു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക