ലാക് ഗൈയ്സിന്റെ ബാനറിൽ ജാഫർ സാദിഖ് നിർമ്മിച്ച് ഇമാം ഇമ്മി സംവിധാനം ചെയ്ത “ലൈഫ്” ഹ്രസ്വചിത്രം യൂറ്റ്യൂബിൽ തരംഗമാവുന്നു. മനുഷ്യൻ അവന്റെ തിരക്കിനിടയിൽ അശ്രദ്ധനാവുമ്പോൾ പൊലിഞ്ഞു പോവുന്നത് ഒരുപാട് മിണ്ടാപ്രാണികളുടെ ജീവിതമാണ്. വെറും ഒരു മിനുറ്റ് ദൈർഘ്യമുള്ള ഈ ചിത്രത്തിലൂടെ വലിയ ഒരു സന്ദേശമാണ് കൈമാറുന്നത്. ഓരോ ജീവനും വിലപ്പെട്ടതാണ്. നമ്മുടെ അശ്രദ്ധ മൂലം അത് പൊലിഞ്ഞു പോവാതിരിക്കട്ടെ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക