കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസിന്റെ വീട്ടുപടിക്കൽ പ്രതിഷേധം.

0
530

കവരത്തി: കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെയും പട്ടേലിന് ഓശാന പാടുന്ന ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ജനവഞ്ചനക്കുമെതിരെ കോൺഗ്രസ്സ് ബ്ലോക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ പ്ലക്കാർഡുകളുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. കിൽത്താൻ ദ്വീപിൽ നടന്ന പ്രതിഷേധത്തിൽ എൽ.ടി.സി.സി പ്രസിഡന്റ് ശ്രീ.ഹംദുള്ളാ സഈദ് പാർട്ടി പ്രവർത്തകർക്കൊപ്പം പങ്കെടുത്തു. എല്ലാ ദ്വീപുകളിലും പാർട്ടി നേതാക്കളും പ്രവർത്തകരും അവരവരുടെ വീടുകളിൽ പ്ലക്കാർഡുകളുമായി സമരത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് വിതരണം ഉറപ്പു വരുത്തുക, ഉദ്യോഗസ്ഥരുടെ പിരിച്ചുവിടൽ നയം അവസാനിപ്പിക്കുക, ആവശ്യമായ അധ്യാപകരെ നിയമിക്കുക, കോൺഗ്രസ് നേതാക്കൾക്കും എം.പിമാർക്കും ലക്ഷദ്വീപ് സന്ദർശനത്തിന് പെർമിറ്റ് നൽകുക, കപ്പൽ ചാർജ് വർധന പുനഃപരിശോധിക്കുക തുടങ്ങി ലക്ഷദ്വീപ് ഇന്ന് നേരിടുന്ന മുഴുവൻ പ്രശ്നങ്ങളും ഉന്നയിക്കുന്ന പ്ലക്കാർഡുകളുമായാണ് കോൺഗ്രസ് പ്രവർത്തകർ വീട്ടുപടിക്കൽ സമരം സംഘടിപ്പിച്ചത്.

 

Content: Lakshadweep congress protests against Praful Khoda Patel’s Anti People acts. Adv. Hamdulla Sayeed, LTCC president lead the movement.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here