ദ്വീപുകാരുടെ ഐ.എ.എസ് സ്വപ്നം സാക്ഷാത്കരിക്കാൻ കൽപ്പേനി എസ്.കെ.എസ്.എസ്.എഫ് അവസരം ഒരുക്കുന്നു. ഇപ്പോൾ അപേക്ഷിക്കാം.

0
367

കൽപ്പേനി: ഐ.എ.എസ്, ഐ.പി.എസ് ഉൾപ്പെടെയുള്ള ലക്ഷദ്വീപുകാരുടെ സിവിൽ സർവീസ് സ്വപ്നം സാക്ഷാത്കരിക്കാൻ കർമ്മ പദ്ധതിയുമായി എസ്.കെ.എസ്.എസ്.എഫ് കൽപ്പേനി യൂണിറ്റ്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവർത്തനങ്ങൾ കൽപ്പേനി ദ്വീപിൽ ആരംഭിച്ചു. എട്ടാം ക്ലാസ്സ് മുതലുള്ള വിദ്യാർത്ഥികളെ സിവിൽ സർവീസ് പരീക്ഷയ്ക്ക് പ്രാപ്തമാക്കുന്ന ഫൗണ്ടേഷൻ കോഴ്സാണ് ആവിഷ്കരിച്ചിരിക്കുന്നത്. കൂടാതെ ഇവർക്ക് എൻ.ടി.എസ്.ഇ, കെ.വി.പി.ഐ, സി.യു.സി.ഇ.ടി തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനം നൽകും. കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ വേണ്ട കോച്ചിംഗുകൾ നൽകും. ഇതിന്റെ ഭാഗമായി സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന വിജയം നേടി വിവിധ ഉന്നത പദവികളിൽ സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ പ്രമുഖരുമായി നിരന്തരമായി ആശയവിനിമയം നടത്താൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കും.

അടുത്ത വർഷം തന്നെ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥനെ നാടിന് സമർപ്പിക്കണം എന്ന വലിയൊരു ആഗ്രഹം കൂടി എസ്.കെ.എസ്.എസ്.എഫ് കൽപ്പേനി യൂണിറ്റ് പ്രസിഡന്റ് ഹസറുദ്ദീൻ പങ്കുവെക്കുന്നു. ഇതിനായി ഡിഗ്രി പഠനം പൂർത്തിയാക്കിയ അപേക്ഷകരിൽ നിന്നും പത്ത് പേരെ തിരഞ്ഞെടുത്തു കൊണ്ട് ആസാമിലെ എ.സി.എസ് സിവിൽ സർവീസ് അക്കാദമിലേക്ക് അയക്കാനാണ് സംഘടന ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇവരെ 2023 സിവിൽ സർവീസ് പരീക്ഷയ്ക്ക് സജ്ജമാക്കും. ഇതിനായി ഡിഗ്രി പഠനം പൂർത്തിയാക്കിയ, 37 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഫോം വിതരണം ചെയ്തു കൊണ്ട് അർഹരായ പത്തു പേരെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഡിഗ്രി പഠനം പൂർത്തിയാക്കിയ 37 വയസ്സിന് താഴെയുള്ളവർക്ക് +91 9446 852113 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വിശദമായ വിവരങ്ങൾ ലഭിക്കുന്നതാണ്.

പദ്ധതിയുമായി ബന്ധപ്പെട്ട സമീപന രേഖ എസ്.കെ.എസ്.എസ്.എഫ് കൽപ്പേനി യൂണിറ്റ് പ്രസിഡന്റ് ഹസറുദ്ദീൻ ലക്ഷദ്വീപ് ജില്ലാ കളക്ടർ ശ്രീ.അസ്കറലി ഐ.എ.എസിന് കൈമാറി. പദ്ധതിയെ അഭിനന്ദിച്ച അസ്കറലി ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം നൽകിയതായി സംഘാടകൻ പറഞ്ഞു. ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികളെ അടുത്ത വർഷം നടക്കുന്ന പരീക്ഷയ്ക്ക് സജ്ജമാക്കുന്ന പദ്ധതിയിൽ അപേക്ഷിക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ ഈ മാസം 29-ന് മുമ്പായി അപേക്ഷാ ഫോം പൂരിപ്പിച്ച് അക്കാദമിയിൽ ഏൽപ്പിക്കണം. തുടർന്ന് തിരഞ്ഞെടുക്കുന്ന പത്തു പേരെയാവും ഈ വർഷം എ.സി.എസ് സിവിൽ സർവീസ് അക്കാദമിയിലേക്ക് അയക്കുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here