‘ഭാരത് ബന്ത് നടത്തിയവർ ദളിതരോട് മാപ്പ് പറയണം’ – അമിത്ഷാ

0
1746

ഡൽഹി: ദളിതരെ അനുകൂലിച്ചും കോൺഗ്രസിനെ വിമർശിച്ചും അമിത്ഷായുടെ ട്വീറ്റ്. കഴിഞ്ഞ ദിവസം ഭാരത് ബന്ത് നടത്തിയവർ ദളിതരോട് മാപ്പ് പറയണം. എല്ലാവരാലും അവഗണിക്കപ്പെട്ട ചെറു പാർട്ടികളാണ് ബന്ത് നടത്തി ജനങ്ങളെ വലച്ചത്. ദളിത് സംവരണ വിഷയത്തിൽ ചില കക്ഷികൾ വ്യാജ പ്രചരണം നടത്തുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അത്തരം പ്രചരണങ്ങൾ പതിവുള്ളതുമാണ്. ദളിതരോട് കൂടെയാണ് സർക്കാർ. അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ട എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട്. പട്ടിക വിഭാഗങ്ങളിൽ പെടുന്ന എം.പിമാരുമായി പ്രധാന മന്ത്രി ചർച്ചകൾ നടത്തിയിട്ടുണ്ട്. എസ്.സി/എസ്.റ്റി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്ന നിയമം ബി.ജെ.പി സർക്കാർ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ദളിത് വിഷയത്തിൽ ബി.ജെ.പി നയം അതാണ്. ഇന്ത്യൻ ഭരണഘടനയിൽ ബി.ജെ.പിക്ക് പൂർണ്ണ വിശ്വാസമുണ്ട്. ആവശ്യമായ ഘട്ടങ്ങളിലെല്ലാം പാർട്ടി ദളിതരോട് തോളോട് തോൾ ചേർന്ന് നിൽക്കും.

അംബേദ്കറുടെ നയങ്ങൾ നടപ്പാക്കുന്നത് ബി.ജെ.പി സർക്കാരാണ്. അംബേദ്കറെ രണ്ട് തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ച കോൺഗ്രസാണ് ഇന്ന് ദളിത് സ്നേഹം പറയുന്നത്. അദ്ദേഹത്തിന്റെ ഛായാചിത്രം പാർലമെന്റ് സെന്റ്രൾ ഹാളിൽ വക്കാതിരിക്കാൻ മുടന്തൻ ന്യായങ്ങൾ പറഞ്ഞ കോൺഗ്രസ് നേതാക്കൾ ദളിതരോട് കാണിക്കുന്ന സ്നേഹം കപടമാണ്. ജയ് ഭീം ജയ് ഹിന്ദ് എന്ന മുദ്രാവാക്യത്തോടെയാണ് അമിത്ഷാ തന്റെ ട്വീറ്റുകൾ അവസാനിപ്പിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here