തിരുവനന്തപുരം: കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഇനി ബിരുദവും ബി.എഡും ഒന്നിച്ച് പഠിക്കാം. 2019-20 അധ്യയന വർഷം മുതൽ ബിരുദ-ബി.എഡ് സംയോജിത കോഴ്സുകൾ നടപ്പിലാക്കും. നാല് വർഷമായിരിക്കും കോഴ്സ് കാലാവധി.
സംയോജിത കോഴ്സുകൾ നടപ്പിലാക്കണമെന്ന് നേരത്തെ എൻ.സി.ടി.ഇ കേരളത്തോട് നിർദേശിച്ചിരുന്നു. ഈ നിർദ്ദേശം അംഗീകരിച്ച കേരളം യൂണിവേഴ്സിറ്റി തലത്തിൽ പ്രത്യേക ശിൽപശാല സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഈ മാസം 22-ന് ഡൽഹിയിൽ എൻ.സി.ടി.ഇ ഉദ്യോഗസ്ഥരും യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാരും യോഗം ചേരും. ആ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങൾ കൂടി പരിഗണിച്ചാവും സംയോജിത കോഴ്സുകൾ ഏത് രൂപത്തിലാവണം എന്ന് തീരുമാനിക്കുക. നിലവിൽ കേരളത്തിന് പുറത്ത് മറ്റ് പല സംസ്ഥാനങ്ങളിലും ബിരുദ-ബി.എഡ് സംയോജിത കോഴ്സുകളാണ് നടന്നു വരുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക