ഫേസ്ബുക്കിലെ ഡേറ്റാ ചോര്‍ച്ച; ഇന്ത്യയിലെ 61 ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങളും ചോര്‍ന്നു

0
391

ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചോര്‍ന്നവയില്‍ 61 ലക്ഷം ഇന്ത്യന്‍ ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങളുമുണ്ടെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
പേരും, ഫോണ്‍ നമ്പരുകളും അടക്കമുള്ള വ്യക്തിവിവരങ്ങളും ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നു. സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഹഡ്‌സണ്‍ റോക്കാണ് ലോകമെമ്പാടുമുള്ള 50 കോടിയിലധികം ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള വിവരം പുറത്തുവിട്ടത്.

ഇന്ത്യയിലെ 6.1 മില്ല്യണ്‍ ആളുകളുടെയും യുഎസിലെ 32.3 മില്ല്യണ്‍ ആളുകളുടെയും യുകെയിലെ 11.5 മില്ല്യണ്‍ ആളുകളുടെയും ഓസ്‌ട്രേലിയയിലെ 7.3 മില്ല്യണ്‍ ആളുകളുടെയും ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്.

അതേസമയം, ഹാക്കര്‍ ചോര്‍ത്തിയ വിവരങ്ങള്‍ ഏറെ പഴക്കമുള്ളതാണെന്നും 2019 ല്‍ പരിഹരിച്ച ഒരു പ്രശ്നത്തിന്റെ ഭാഗമാണെന്നും ഫേസ്ബുക്ക് വക്താവ് അറിയിച്ചു. അതിനിടെ വിവരങ്ങള്‍ ഹാക്കര്‍ വഴി ചോര്‍ന്ന സാഹചര്യത്തില്‍ വരും മാസങ്ങളില്‍ ഇവ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും സൈബര്‍ കുറ്റകൃത്യ സ്ഥാപനമായ ഹഡ്‌സണ്‍ റോക്കിലെ ആലണ്‍ ഗാല്‍ മുന്നറിയിപ്പ് നല്‍കി.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here