കവരത്തി: സർക്കാർ ജീവനക്കാർക്ക് ഇനി മുതൽ എല്ലാ ബുധനാഴ്ചയും”സൈക്കിൾ ഡേ” ആയി പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഉദ്യോഗസ്ഥർ ഓഫീസുകളിൽ എത്തുന്നതിന് മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല. സൈക്കിൾ പോലോത്ത മോട്ടോർ രഹിത വാഹനങ്ങൾ ഉപയോഗിക്കാം. അംഗവൈകല്യം നേരിടുന്നവർക്കും ആരോഗ്യ പ്രശ്നമുള്ളവർക്കും ഇളവ് ലഭിക്കും.

ഈ വർഷം ജനുവരി 28-ന് നടന്ന ലക്ഷദ്വീപ് മലിനീകരണ നിയന്ത്രണ കമ്മിറ്റി (എൽ.പി.സി.സി) യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ലക്ഷദ്വീപ് പൊതുഭരണ, പ്രോട്ടോകോൾ വിഭാഗം ഡയരക്ടർ പുതിയ ഉത്തരവ് പുറത്തിറക്കിയത്. ലക്ഷദ്വീപിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന് വേണ്ടി സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ബുധനാഴ്ചകളും ‘സൈക്കിൾ ഡേ’ ആയി പ്രഖ്യാപിച്ചത്.

Content Highlights: Every Wednesday there is a ‘Cycle Day’ to control pollution. Government employees must cycle to the office.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക