കവരത്തി: ലക്ഷദ്വീപിലെ നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ (എൻഐസി) പുതിയ മേധാവിയായി ശാസ്ത്രജ്ഞ സുചിത്ര പ്യാരേലാൽ ചുമതലയേറ്റു.
എൻഐസി ഗുവാഹത്തിയിൽ നിന്ന് എൻഐസി കേരളയിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ട സുചിത്ര പ്യാരേലാൽ, കൊച്ചിയിലെ സെന്റർ ഓഫ് എക്സലൻസ് ഓൺ മൈക്രോ സർവീസസിന്റെ (സിഇഎം) മേധാവിത്വം കൂടി വഹികാണുകയായിരുന്നു.

നിലവിലെ ചുമതലകൾക്ക് പുറമെ എസ്ഐഒ, എൻഐസി ലക്ഷദ്വീപ്, കവരത്തി, എച്ച്ഒജി – സെന്റർ ഓഫ് എക്സലൻസ് ഓൺ മൈക്രോസർവീസസ്, കൊച്ചി, കേരള എന്നിവയുടെ ചുമതല കൂടി വഹിക്കുന്നുണ്ട്.
പൊതുതാത്പര്യത്തിനും നിലവിലെ നിയമന വ്യവസ്ഥകൾക്കും അനുസൃതമായി സുചിത്ര പ്യാരേലാലിനെ ഗുവാഹത്തിയിലെ എൻഐസി അസം സ്റ്റേറ്റ് സെന്ററിൽ നിന്ന് തിരുവനന്തപുരത്തെ എൻഐസി കേരള സ്റ്റേറ്റ് സെന്ററിലേക്ക് മാറ്റുന്നു എന്ന് മറ്റൊരു ഔദ്യോഗിക ഉത്തരവിൽ പറയുന്നു. ഐഐടി ഗുവാഹത്തിയിൽ നിന്ന് ഇ ഗവേണൻസിൽ പിഎച്ച്ഡി എടുത്ത വ്യക്തിയാണ് സുചിത്ര.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക