ആന്ത്രോത്ത്: ഇസ്ലാമിക സംസ്കാരത്തെ വെല്ലുവിളിച്ചു കൊണ്ട് നടക്കുന്ന കല്യാണ ആർഭാടങ്ങൾ അവസാപ്പിക്കണമെന്ന് ആന്ത്രോത്ത് ദ്വീപിലെ ഖാസിയും ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയർമാനുമായ ഉസ്താദ് ഹംസക്കോയ ഫൈസി ആവശ്യപ്പെട്ടു. ആന്ത്രോത്ത് ഹുസൈൻ പള്ളിയിൽ വെച്ച് ഇന്നലെ നടന്ന നിക്കാഹുകൾക്ക് മുന്നോടിയായി സാരോപദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ആന്ത്രോത്ത് ദ്വീപിലെ അഞ്ച് ചെറുപ്പക്കാരുടെ നിക്കാഹുകൾക്ക് അദ്ദേഹം കാർമികത്വം വഹിച്ചു.

“ഇന്ന് നമ്മുടെ ദ്വീപുകളിൽ കല്യാണത്തിന്റെ പേരിൽ നടക്കുന്ന ആർഭാടവും ധൂർത്തും എല്ലാ സീമകളും ലംഘിച്ച് കൊണ്ടിരിക്കുന്നു. ഇസ്ലാമിക സംസ്കാരത്തെയും, മതത്തിന്റെ നിയമങ്ങളേയും വെല്ലുവിളിച്ചു കൊണ്ട് നടക്കുന്ന കല്യാണ മാമാങ്കങ്ങൾ അവസാനിപ്പിക്കണം. അത്തരം കല്യാണങ്ങൾക്ക് തന്നെ ആരും ക്ഷണിക്കരുതെന്നും, നിക്കാഹുകൾക്ക് കാർമികത്വം വഹിക്കാൻ തന്നെ സമീപിക്കരുതെന്നും” അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ എസ്.കെ.എസ്.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡന്റ് ഹുസൈൻ ഫൈസി അഗത്തി, നിലവിലെ പ്രസിഡന്റ് അബ്ദുൽ റഊഫ് ഫൈസി, അൽ-അബ്റാർ സാരഥി അബ്ദുൽ ഹക്കീം സഖാഫി തുടങ്ങി പ്രമുഖർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക