അറക്കൽ ബീവി അന്തരിച്ചു.

0
1357

തലശ്ശേരി: കേരളത്തിലെ ഏക മുസ്‍ലിം രാജവംശമായിരുന്ന അറക്കൽ രാജവംശത്തിലെ സുൽത്താൻ ആദിരാജ ഫാത്തിമ മുത്തുബീവി (86) അന്തരിച്ചു. ഇന്നലെ രാവിലെ 11ന് തലശ്ശേരി ചേറ്റംകുന്നിലെ ഇശൽ വീട്ടിലായിരുന്നു അന്ത്യം. സിറ്റി പ്രസ് ഉടമയായിരുന്ന പരേതനായ സി.പി. കുഞ്ഞഹമ്മദ് കേയയുടെ ഭാര്യയാണ്. മൃതദേഹം ഇന്നലെ വൈകിട്ട് തലശ്ശേരി ഓടത്തിൽപള്ളി ഖബർസ്ഥാനിൽ ഔദ്യോഗിക ബഹുമതികളോടെ കബറടക്കി. മകൾ: ഖദീജ സോഫിയ. മരുമകൻ: പരേതനായ ടി.എം. മൂസ്സ.

Advertisement.

അറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ലക്ഷദ്വീപ്. പിന്നീടാണ് കേന്ദ്ര സർക്കാർ ലക്ഷദ്വീപ് ഭരണം ഏറ്റെടുത്തത്. 38–ാമത് അറക്കൽ സ്ഥാനിയായിരുന്ന സഹോദരി സൈനബ ആയിഷ ആദിരാജയുടെ വിയോഗത്തെ തുടർന്ന് കഴിഞ്ഞ ജൂലൈ 1നാണു ഫാത്തിമ മുത്തുബീവി അറക്കൽ സുൽത്താൻ സ്ഥാനം ഏറ്റെടുത്തത്. 1932 ഓഗസ്റ്റ് 3ന് ആയിരുന്നു ജനനം. രാജവംശത്തിന്റെ 40–ാമത്തെ സുൽത്താനായി കണ്ണൂർ സിറ്റി അറക്കൽ കെട്ടിനകത്തെ അൽമാറിൽ ആദിരാജ മറിയുമ്മ എന്ന ചെറിയ കുഞ്ഞിബീവി അടുത്ത ദിവസം സ്ഥാനമേൽക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here