ഒഡിഷയില്‍നിന്ന്‌ വീരേന്ദ്രമാലിക്‌ വിളിച്ചു, ഞങ്ങള്‍ കേരളത്തിലേക്ക്‌ തിരിച്ചുവരും.

0
650

ആലുവ: ഒഡിഷയില്‍നിന്ന് പൊലീസിനൊരു വിളിയെത്തി ‘‘സര്‍, ഞങ്ങള്‍ സുരക്ഷിതമായെത്തി. ഇവിടെ ക്വാറന്റൈനിലാണ്’’ ഒഡിഷയിലെ കേശവാനന്ദ യുപി സ്കൂളില്‍നിന്ന് വീരേന്ദ്രമാലിക്കാണ് റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്തെ കോവിഡ് കണ്‍ട്രോള്‍ സെല്ലിലേക്ക് വിളിച്ചത്. ആലുവയില്‍നിന്ന് ഒഡിഷയിലേക്ക് പോയ ആദ്യ യാത്രാസംഘത്തിലുണ്ടായിരുന്ന ആളാണ് വീരേന്ദ്രമാലിക്.
‘‘തീവണ്ടിയാത്ര സുഖമായിരുന്നു. ഒന്നിനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഭക്ഷണവും വെള്ളവും ആവശ്യത്തിന് കിട്ടി. വീട്ടുകാരെക്കുറിച്ച്‌ ഓര്‍ത്തായിരുന്നു ടെന്‍ഷന്‍. അവരെ കാണാന്‍ പറ്റിയത് വലിയ സന്തോഷമായി. കൊറോണയുടെ പ്രശ്നം കഴിഞ്ഞാല്‍ ഞങ്ങള്‍ തിരിച്ച്‌ കേരളത്തിലെത്തും. ഇവിടെ 14 ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞാല്‍ വീട്ടിലേക്ക് തിരിക്കും.

കേരളത്തിലെ പൊലീസിനോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. പെരുമ്ബാവൂരില്‍ ഞങ്ങള്‍ താമസിക്കുന്നിടത്ത് ഭക്ഷണം എത്തിച്ചുനല്‍കി. എപ്പോഴും വന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. നാട്ടിലേക്കയക്കാനും സഹായിച്ചു. തിരിച്ച്‌ കേരളത്തിലേക്ക് വരുമ്ബോള്‍ പൊലീസ് ഉദ്യോഗസ്ഥരെ വന്ന് കാണും.’’ -വീരേന്ദ്രമാലിക് പറഞ്ഞു.

കടപ്പാട്: ദേശാഭിമാനി


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here