ആന്ത്രോത്ത്: ശവ്വാൽ മാസപ്പിറവി കണ്ടതായി വിശ്വസയോഗ്യമായ വിവരം ലഭിച്ചതിനാൽ ബുധനാഴ്ച പെരുന്നാൾ ആയിരിക്കുമെന്ന് ഖാളിമാരായ സയ്യിദ് മുസ്തഫാ സഖാഫി, ഹംസകോയ ഫൈസി എന്നിവർ അറിയിച്ചു. ആന്ത്രോത്ത് ദ്വീപിൽ ഇന്ന് കേരളത്തോടൊപ്പം ചെറിയപെരുന്നാൾ ആഘോഷിക്കുകയാണ്. മറ്റു ദ്വീപുകളിൽ മാസപ്പിറവി കണ്ടതായി വിശ്വസയോഗ്യമായ വിവരങ്ങൾ ലഭിക്കാത്തതിനാൽ റമളാൻ മുപ്പത് പൂർത്തിയാക്കി നാളെ പെരുന്നാൾ ആഘോഷിക്കുമെന്ന് ഖാളിമാർ അറിയിച്ചു.
ദ്വീപ് മലയാളിയുടെ എല്ലാ വായനക്കാർക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ചെറിയപെരുന്നാൾ ആശംസകൾ.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക