ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഭരണഘടനാവിരുദ്ധവും, ജനാധിപത്യവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ ജൂണ്‍ 11ന് സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്ബില്‍ സമരം സംഘടിപ്പിക്കാനൊരുങ്ങി ട്രേഡ് യൂണിയന് സംയുക്ത സമിതി. ലക്ഷദ്വീപ് നിവാസികളുടെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്ന മനുഷ്യത്വരഹിതമായ നടപടികളാണ് അഡ്മിനിസ്ട്രേറ്റര്‍ കൈക്കൊണ്ടുവരുന്നതെന്ന് സമിതി ആരോപിച്ചു.
‘കോര്‍പ്പറേറ്റുകള്‍ക്ക് ദ്വീപ് തീറെഴുതുന്ന നയമാണ് അവിടെ നടപ്പിലാക്കാന്‍ പോകുന്നത്. ഈ നയത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന ദ്വീപ് നിവാസികളോട് ട്രേഡ് യൂണിയനുകള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സംയുക്ത യോഗത്തില്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. എളമരം കരീം, കെ പി രാജേന്ദ്രന്, അഡ്വ. തമ്ബാന്‍ തോമസ്, അഡ്വ. എ റഹ്മത്തുള്ള, തോമസ് ജോസഫ്, സോണിയ ജോര്‍ജ്, വി കെ സദാനന്ദന്, അഡ്വ. ടി ബി മിനി, കവടിയാര്‍ ധര്മ്മന്, വി സുരേന്ദ്രന് പിള്ള, ജോസ് പുത്തന്‍ കാല, മനോജ് പെരുമ്ബള്ളി, വി വി രാജേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എളമരം കരീം അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക