1300 ടിക്കറ്റുകൾ റിലീസ് ചെയ്തതിൽ ഒരു ടിക്കറ്റ് പോലും ചെത്ത്ലാത്ത് കൗണ്ടറിൽ നിന്നും എടുക്കാനായില്ല. പോർട്ട് അസിസ്റ്റന്റ് അടക്കമുള്ളവരെ നാട്ടുകാർ തടഞ്ഞു വെച്ചത് രാത്രി ഒൻപതര വരെ. വീഡിയോ കാണാം ▶️

0
2914

ചെത്ത്ലാത്ത്: കഴിഞ്ഞ ദിവസം നാല് ഷെഡ്യൂളുകളായി 1300 ടിക്കറ്റുകൾ റിലീസ് ചെയ്തതിൽ ഒരു ടിക്കറ്റ് പോലും ചെത്ത്ലാത്ത് കൗണ്ടറിൽ നിന്നും എടുക്കാനായില്ല. ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്തതിനാലാണ് ടിക്കറ്റുകൾ ലഭിക്കാതിരുന്നത്. തുടർന്ന് രാവിലെ പതിനൊന്ന് മണി മുതൽ രാത്രി ഒൻപതര വരെ ചെത്ത്ലാത്ത് പോർട്ട് അസിസ്റ്റന്റ് അടക്കമുള്ളവരെ പോർട്ട് ഓഫീസിൽ നാട്ടുകാർ തടഞ്ഞു വെച്ചു.

ചേത്ത്ലാത്ത് ദ്വീപ് ബ്ലോക് ഡവലപ്മെന്റ് ഓഫീസറെ വിവരം അറിയിച്ചപ്പോൾ തന്റെ ഉത്തരവാദിത്തമല്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാണ് അദ്ദേഹം ശ്രമിച്ചത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ അദ്ദേഹത്തിന് സ്ഥലത്തെത്തി ചർച്ച നടത്തേണ്ടി വന്നു. ഇന്നലെ പുറപ്പെട്ട അറേബ്യൻ സീ കപ്പലിൽ 22 ബങ്ക് ക്ലാസ് ടിക്കറ്റുകൾ നൽകാമെന്ന് പോർട്ട് അസിസ്റ്റന്റ് രേഖാമൂലം ഉറപ്പു നൽകി. തുടർന്ന് കൂടുതൽ ചർച്ചക്കായി ചെത്തലാത്ത് ദ്വീപിന്റെ ചാർജ്ജുള്ള ഡെപ്യൂട്ടി കളക്ടറുമായി അടുത്ത ദിവസം വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്താൻ സൗകര്യം ഒരുക്കുമെന്ന് ബ്ലോക് ഡവലപ്മെന്റ് ഓഫീസറും എഴുതി നൽകി. ഇതിനെ തുടർന്നാണ് രാത്രി ഒൻപതരയോടെ പോർട്ട് അസിസ്റ്റന്റ് അടക്കമുള്ളവരെ നാട്ടുകാർ തുറന്നു വിട്ടത്. പോർട്ട് ഡിപ്പാർട്ട്മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ ചെത്ത്ലാത്ത് ദ്വീപിനെ തീർത്തും അവഗണിക്കുകയാണ് ചെയ്യുന്നത് എന്ന് ചെത്ത്ലാത്ത് എൻ.വൈ.സി സെക്രട്ടറി ശ്ര. മുഹമ്മദ് ഷറഫുദ്ദീൻ ദ്വീപ് മലയാളിയോട് പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here