മിനിക്കോയ്: ആവശ്യമായ അധ്യാപകരുടെ അഭാവം, സ്ഥിരം പ്രിൻസിപ്പൽ ഇല്ല, പ്രാക്ടിക്കൽ ക്ലാസുകൾ നടക്കുന്നില്ല, എന്നിങ്ങനെ മിനിക്കോയ് പോളിടെക്നിക്കിലെ വിവിധങ്ങളായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്നലെ വിദ്യാർത്ഥികൾ സമരം ചെയ്തു. നാല് മാസം മുന്‍പ് തന്നെ ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ബന്ധപ്പെട്ട അധികാരികൾക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നാല് മാസം പിന്നിട്ടിട്ടും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ തങ്ങൾ കൊടുത്ത നിവേദനത്തിന് മറുപടി നൽകാനോ പോലും അധികൃതർ തയ്യാറായിട്ടില്ല എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ഇന്നലെ നടന്ന സമരത്തെ തുടർന്ന് തിയറി ക്ലാസുകൾ തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച മുതൽ വീണ്ടും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ആവശ്യമായ അധ്യാപകർ, പ്രിൻസിപ്പൽ, വർക്ക്ഷോപ്പ് സൗകര്യങ്ങൾ എന്നിവ പൂർണമായും സജ്ജമാകുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ ദ്വീപ് മലയാളിയോട് പറഞ്ഞു.
Content Highlights: No teachers, no workshop facilities. Student strike at Minicoy Polytechnic.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക