ഓൺലൈൻ ടിക്കറ്റ് കൊണ്ട് നമുക്ക് ഗുണം ലഭിക്കുന്നുണ്ടോ? കൽപ്പേനി ദ്വീപ് സ്വദേശി സലാഹുദ്ദീൻ പീച്ചിയത്ത് 2017-ൽ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നു.

0
910

ൺലൈൻ ടിക്കറ്റ് സംവിധാനം അഥവാ അപ്രഖ്യാപിത ക്വോട്ടാ രാജ് എന്ന തലക്കെട്ടിൽ 2017-ൽ കൽപ്പേനി ദ്വീപ് സ്വദേശി സലാഹുദ്ദീൻ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നു. ലക്ഷദ്വീപിലെ ഇന്റർനെറ്റ് സൗകര്യങ്ങളുടെ അപര്യാപ്തതയും സാധാരണക്കാർക്ക് ഓൺലൈൻ ടിക്കറ്റ് എടുക്കുന്നതിന് വേണ്ട സാങ്കേതിക തടസങ്ങളും ചൂണ്ടിക്കാട്ടുന്ന കുറിപ്പിൽ ‘ദ്വീപിൽ മിക്കവാറും ആരും തന്നെ വീട്ടിലിരുന്ന് ടിക്കറ്റെടുക്കില്ല’ എന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ പറഞ്ഞുവെക്കുന്നു. പുതിയ സാഹചര്യത്തിൽ ലക്ഷദ്വീപിൽ നിന്നും ടിക്കറ്റ് എടുക്കാൻ ശ്രമിച്ചു വിജയിച്ചവരുടെ എണ്ണം കൂടി കണക്കെടുപ്പ് നടത്തിയാൽ അന്ന് സലാഹുദ്ദീൻ പറഞ്ഞത് യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതാണ് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല.

സലാഹുദ്ദീൻ 2017-ൽ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം.

ഓൺലൈൻ ടിക്കറ്റ് സംവിധാനം അഥവാ അപ്രഖ്യാപിത ക്വോട്ടാ രാജ്.
……….:……………………………….
സ്വാതന്ത്ര്യദിനത്തിൽ അഡ്മിനിസ്ട്രേറ്റർ കപ്പൽ ടിക്കറ്റുകളിൽ ഓരോ ക്ലാസുകളിലും രണ്ട് ശതമാനം വീതം ടിക്കറ്റുകൾ ഓൺലൈനായിട്ട് തന്നെ വാങ്ങാനുള്ള സംവിധാനം പ്രഖ്യാപിക്കുകയുണ്ടായി.
വളരെയധികം നല്ലൊരു കാര്യമായി ചിത്രീകരിക്കപ്പെടുന്ന ഓൺലൈൻ ടിക്കറ്റ് സംവിധാനത്തെ വിമർശനാത്മകമായി നമുക്കൊന്ന് വിലയിരുത്തി നോക്കാം.
ആദ്യമായി ആളുകൾ പറയുന്നത് ഇനി മുതൽ വീട്ടിലിരുന്ന് ടിക്കറ്റെടുക്കാം എന്നാണ് അങ്ങെനെയാണെങ്കിൽ ഒരു കാര്യം നമ്മൾ സ്വയം ചോദിക്കേണ്ടതുണ്ട് എത്ര പേരുടെ വീട്ടിൽ ഇന്റർനെറ്റുണ്ട് ഒരു ഏകദേശക്കണക്ക് പറയാം കല്പേനിയിൽ 60 + കണക്ഷനുകൾ അമിനിയിൽ എകദേശം നൂറോളം കണക്ഷനുകൾ ക്പേനിയും അമിനിയും കൂടി ടോട്ടൽ പോപ്പുലേഷൻ 15000 അപ്പോൾ രണ്ട് നാട്ടിലും കുടി വീട്ടിലിരുന്ന് ടിക്കറ്റെടുക്കാൻ പറ്റുന്നവർ 160 വീട്ടുകാർ മാത്രം പിന്നെ ഇൻറർനെറ്റിന്റെ സ്പീഡ് എല്ലാവരും ഒരുമിച്ചുപയോഗിച്ചാൽ വളരെ പരിതാപകരമായി യിരിക്കുമെന്നത് കൂടി കണക്കിലെടുത്താൽ ദ്വീപിൽ മിക്കവാറും ആരും തന്നെ വീട്ടിലിരുന്ന് ടിക്കറ്റെടുക്കാൻ പോകുന്നില്ല.
പിന്നെ ആർക്കാണ് ഇതിൽ നിന്നും ഗുണം കിട്ടാൻ പോകുന്നത് തീർച്ചയായും ലക്ഷദ്വീപിൽ വർക്ക് ചെയ്യുന്ന വൻകരയിലുള്ളവർക്ക്
വളരെയധികം ഉപകാരമുണ്ടാകും കാരണം അവർക്ക് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നല്ല വേഗത്തിലുള്ള ഇൻറർനെറ്റ് കണക്ഷൻ അവർക്ക് ലഭ്യമായിരിക്കും .
ഓൺലൈൻ ടിക്കറ്റിംഗിന്റെ ഗുണമായി രണ്ടാമതായി പറയുന്ന കാര്യം ക്യൂ കുറയുമെന്നുള്ളതാണ്. നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം കപ്പൽ ടിക്കറ്റ് ലക്ഷദ്വീപിൽ സുലഭമായി കിട്ടുന്ന ഒന്നല്ല . ബിത്രയടക്കം പത്ത് ദ്വീപുകളിൽ കൗണ്ടറുള്ളപ്പോൾ ടിക്കറ്റ് റിലീസായി അര മണിക്കൂറിനുള്ളിൽ തീർന്നു പോകുന്ന ടിക്കറ്റിൽ നിന്നും രണ്ട് ശതമാനം ഓൺ ലൈനിലൂടെ വിറ്റഴിച്ചാൽ ക്യു കുറയുമെന്നുള്ള കാര്യം തെറ്റാണെന്ന് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്.
കപ്പൽ ടിക്കറ്റിന് ക്യൂ നിൽക്കുന്ന മുക്കാലോളം ദ്വീപുകാർക്കും ടിക്കറ്റൊന്നും കിട്ടില്ലെന്നറിയാം എന്നാലും ഒരു പ്രതീക്ഷയാണ് അവരെ ക്യുവിൽ നിർത്തുന്നത്. ഓൺലൈൻ ടിക്കറ്റ് വന്ന് കഴിയുമ്പോൾ ഇന്റർനെറ്റൊന്നുമില്ലാത്ത സാധാരണക്കാർക്ക് ബാക്കിയുള്ള ബാക്കിയുള്ള ബങ്ക് ടിക്കറ്റുകളുടെ
എണ്ണ ത്തിൽ നിന്നും SPORTS ലെ ജോലിക്കാർക്ക് ബ്ലോക്ക് ചെയ്യുന്ന 15-20 ടിക്കറ്റുകൾ
എമർജൻസി കോട്ട 10 ടിക്കറ്റ് മുതലായവയോടപ്പം രണ്ട് ശതമാനം ഓൺലൈനിലും പോകും ചുരുക്കിപ്പറഞ്ഞാൽ സാധാരണക്കാരനെ സംബന്ധിച്ചടത്തോളം ഇടി വെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന അവസ്ഥയാണ് . സാധാരണക്കാരനെന്ന് ഞാനിവിടെ ഉദ്ദേശിച്ചത് ഗവൺമെന്റ് ജോലിക്കാരെയല്ല അവർ സമൂഹത്തിലെ മുഖ്യധാരയിലുള്ളവരാണ്.
കപ്പലുകൾ ശാസ്ത്രീയമായി
ഷെഡ്യൂൾ ചെയ്യുന്നതിന് പകരം രണ്ട് ശതമാനം ടിക്കറ്റ് ഓൺ ഡെനാക്കിയാൽ യാത്രാ പ്രശ്നം തീരുമെന്ന് കരുതുന്നത് ഫൗണ്ടേഷൻ മോശമായ വീടിന് പെയിന്റടിച്ചാൽ ഉറപ്പ് കിട്ടും എന്ന് വിചാരിക്കന്നത് പോലെത്തന്നെ മണ്ടത്തരമാണ്. എന്തെങ്കിലും ഒരു കാര്യം നടപ്പാലാക്കുമ്പോൾ അതിനെ വിമർശനാത്മകമായി വിലയിരുത്തുക എന്നുള്ളത് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ ആരോഗ്യകരമായ നടത്തിപ്പിന് അത്യന്താപേക്ഷിതമായ കാര്യമാണ് .
ഈ പോസ്റ്റ് ആരെയും കറ്റപ്പെടുത്താനോ വിമർശിക്കാനോ അല്ല മറിച്ച് ലക്ഷദീപുകാരന്റെ ജീവിതത്തിൽ അത്രയൊന്നും സ്വാധീനം ചെലുത്താൻ സാധ്യതയില്ലാത്ത ഒരു കാര്യം നാഴികക്കല്ലാണെന്ന തരത്തി്ലുള്ള പ്രചരണങ്ങൾ നടക്കുമ്പോൾ വിമർശനാത്മകമായ ഒരു ഇടപെടൽ മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here