കേരളത്തിൽ പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധം; ₹10,000 വരെ പിഴ. പകർച്ചവ്യാധി നിയമത്തിൽ ഭേദഗതി.

0
75
തിരുവനന്തപുരം: കേരളത്തിൽ ആശങ്ക പടര്‍ത്തുന്ന രീതിയില്‍ കൊവിഡ് പടരുന്നതിനാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കായി പകര്‍ച്ചവ്യാധി നിയമം ഭേദ​ഗതി ചെയ്ത് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. മാസ്ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ വരെ പിഴ ഈടാക്കാം. അടുത്ത ഒരു വര്‍ഷത്തേക്ക്, അല്ലെങ്കില്‍ പുതിയ വിജ്ഞാപനം പുറത്ത് ഇറങ്ങുന്നത് വരെയാണ് പുതിയ നിയമ ഭേദ​ഗതി നിലവിലുളളത്. നിയമലംഘനങ്ങള്‍ക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കില്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദ​ഗതി. കൂടാതെ ലോക് ഡൗണ്‍ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നല്‍കുന്നുണ്ട്. ഇതോടെ പകര്‍ച്ചവ്യാധി നിയമപ്രകാരമുളള കേസുകളില്‍ ഇനി കോടതി പിഴ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങില്ല, പൊലീസിന് അതാത് സ്ഥലങ്ങളില്‍ വെച്ച്‌ തന്നെ പിഴ ഈടാക്കാം.
വിജ്ഞാപനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:
  • പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണംധരിക്കണം
  • പൊതുസ്ഥലങ്ങളിലും പരിപാടികളിലും അടക്കം എല്ലായിടത്തും സാമൂഹിക അകലം (ആറ് അടി) നിര്‍ബന്ധമായും പാലിക്കണം.
  • രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം യോഗങ്ങള്‍ക്ക് പരമാവധി പത്തുപേരില്‍ കൂടാന്‍ പാടില്ല.
  • കല്യാണങ്ങള്‍ക്ക് ഒരേ സമയത്ത് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം. സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധം.
  • റോഡ്, ഫുട്പാത്ത് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ തുപ്പരുത്.
  • കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ഒരു സമയം 25 പേരില്‍ കൂടുതല്‍ പാടില്ല. സാനിറ്റൈസര്‍ കടയുടമ ലഭ്യമാക്കണം.
  • മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവര്‍ ഇ-ജാഗ്രതയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം.

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here