കവരത്തി: ലക്ഷദ്വീപിന്റെ സമുദ്ര സമ്പത്ത് സംരക്ഷിക്കുന്നതിന് വേണ്ടി പുതുതായി കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രാലയം അനുവദിച്ച “മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വാച്ചേഴ്സ്” തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 200 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. 15,000/- രൂപയാണ് ശമ്പളം നൽകുക. ഓരോ ദ്വീപിലേക്കും അനുവദിച്ച നിശ്ചിത എണ്ണം ഒഴിവുകളിലേക്ക് അതാത് ദ്വീപുകളിലെ പുരുഷന്മാരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്/ തത്തുല്യമാണ് യോഗ്യത. 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ്(24-07-2020) പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്(എസ്.സി/ എസ്.ടി വിഭാഗത്തിൽ പെട്ടവർക്ക് അഞ്ച് വർഷം വരെ ഇളവ് ലഭിക്കും).

ഓരോ ദ്വീപിലേക്കും അനുവദിച്ച പോസ്റ്റുകൾ ഇപ്രകാരമാണ്. കവരത്തി-50, അഗത്തി-35, അമിനി-10, ആന്ത്രോത്ത്-20, മിനിക്കോയ്-10, കടമത്ത്-10, കൽപ്പേനി-15, കിൽത്താൻ-10, ചേത്ത്ലാത്ത്-10, ബിത്ര-30. ബിത്ര ദ്വീപുകാരായ അപേക്ഷകർ കുറവാണെങ്കിൽ ചേത്ത്ലാത്ത് ദ്വീപിലെ വെയ്റ്റിംഗ് ലിസ്റ്റിലെ ഉദ്യോഗാർഥികൾക്ക് അവസരം ലഭിക്കും. ചേത്ത്ലാത്ത് ദ്വീപിലും അപേക്ഷകർ കുറവാണെങ്കിൽ കിൽത്താൻ ദ്വീപിൽ നിന്നുള്ള ഉദ്യോഗാർഥികൾക്ക് അവസരം ലഭിക്കും.
ആവശ്യമായ ശാരീരിക ക്ഷമത.
ഉയരം : 163cm
നെഞ്ചളവ് : 85cm(+5cm)
4 മണിക്കൂറിൽ 25km നടത്തം, 15 മിനുറ്റകൾ കൊണ്ട് 200m നീന്തൽ എന്നിവ പൂർത്തിയാക്കണം. ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പത്ത് മിനിറ്റ് നേരം കടലിന് മുകളിൽ പൊങ്ങിക്കിടക്കാൻ സാധിക്കണം.
എൻ.സി.സി/എൻ.എസ്.എസ് സർട്ടിഫിക്കറ്റ്, സംസ്ഥാന-ദേശീയ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ, ഡൈവിങ്ങ് സർട്ടിഫിക്കറ്റ് എന്നിവക്ക് പ്രത്യേക പരിഗണന ലഭിക്കും. തുറസ്സായ സ്ഥലങ്ങളിൽ ദീർഘ നേരം ജോലി ചെയ്യുന്നതിന് ആരോഗ്യ തടസ്സങ്ങളില്ല എന്ന് ആരോഗ്യ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നവരെ മാത്രമേ മറൈൻ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ വാച്ചേഴ്സ് തസ്തികയിലേക്ക് പരിഗണിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങളും അപേക്ഷാ ഫോമും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ഈ മാസം 24 മുമ്പ് അപേക്ഷകൾ അതാത് ദ്വീപുകളിലെ പരിസ്ഥിതി വനം വകുപ്പ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക