എസ്.ടി.സി.ഡബ്ല്യു ഉൾപ്പെടെയുള്ള കോഴ്സുകളുടെ കാലാവധി കഴിഞ്ഞവർക്കും ജോലിയിൽ തുടരാം. കപ്പൽ ജീവനക്കാർക്ക് ഇളവുകൾ അനുവദിച്ച് ഡി.ജി ഷിപ്പിങ്ങ്.

0
793
മുംബൈ: ഈ വർഷം ഒക്ടോബർ 31-ന് മുമ്പ് കപ്പൽ ജോലിയിൽ പ്രവേശിക്കേണ്ടവരും ഡിസംബർ 31-ന് ശേഷം സർട്ടിഫിക്കറ്റ് കാലാവധി കഴിയുന്നവരുമായ കപ്പൽ ജീവനക്കാർക്ക് ഇളവുകൾ അനുവദിച്ച് ഡി.ജി ഷിപ്പിങ്ങ്. എസ്.ടി.സി.ഡബ്ല്യു സർട്ടിഫിക്കറ്റുകളുടെയും ബന്ധപ്പെട്ട എൻഡോസ്മെന്റുകളുടെയും   കാലാവധി കഴിഞ്ഞവർക്ക് ജോലിയിൽ പ്രവേശിക്കുകയോ തുടരുകയോ ചെയ്യാം. നിലവിൽ കൈവശമുള്ള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയിൽ പ്രവേശിക്കാൻ സാധിക്കും എന്നത് കപ്പൽ ജീവനക്കാർക്ക് വലിയ ആശ്വാസമാവും. ഡി.ജി. ഷിപ്പിങ്ങ് പുറത്തിറക്കിയ പുതുക്കിയ ഉത്തരവിന്റെ പൂർണ്ണ രൂപം കാണാൻ ഇവിടെ http://t.ly/TaTd ക്ലിക്ക് ചെയ്യുക.
Advertisement
ഈ വർഷം ഒക്ടോബർ 31-ന് മുമ്പ് കപ്പൽ ജോലിയിൽ പ്രവേശിക്കേണ്ട ജീവനക്കാർക്ക് അവരുടെ സർട്ടിഫിക്കറ്റുകൾ ഡിസംബർ 31-ന് ശേഷം കാലാവധി കഴിയുന്നതാണെങ്കിൽ മാത്രമേ ഈ ഇളവുകൾ ലഭിക്കുകയുള്ളൂ. ഡിസംറോട് കൂടി ഡി.ജി ഷിപ്പിങ്ങിന് കീഴിൽ സർട്ടിഫിക്കറ്റുകൾ നൽകുന്ന മറൈൻ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്ന് ഡി.ജി ഷിപ്പിങ്ങ് ടെക്നിക്കൽ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ശ്രീ.വിക്രാന്ദ് റായ് ഇറക്കിയ ഉത്തരവിൽ പറയുന്നു. സി.ഒ.സി/ സി.ഒ.പി സർട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടുന്നതിനും നോട്ടിക്കൽ വിഭാഗത്തിൽ ക്യാപ്റ്റൻ ഗിരിധർ ഷെണേയിയേയും എഞ്ചിനീയറിംഗ് വിഭാഗത്തിൽ ശ്രീ.പി ഗോപിനൻഥനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ രേഖകൾ ഇവരുടെ ഇ-മെയിൽ വിലാസത്ഥിലേക്ക് അയച്ചു നൽകാവുന്നതാണ്.
നോട്ടിക്കൽ- ക്യാപ്റ്റൻ ഗിരിധർ ഷെണേയ്- gp.shenoy@gov.in
എഞ്ചിനീയറിംഗ്- ശ്രീ.പി ഗോപിനൻഥൻ- gopinandanp-dgs@gov.in
ആവശ്യമായ മാർഗനിർദേശങ്ങൾ ഡി.ജി ഷിപ്പിങ്ങ് ഇറക്കിയ ഉത്തരവിൽ http://t.ly/TaTd ലഭ്യമാണ്.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here