മലയാള സിനിമാ ചരിത്രത്തിൽ അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ് റോഷൻ ആൻഡ്രൂസ്–നിവിൻ പോളി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണി. റിലീസിന് മുമ്പേ ചിത്രം അതിന്റെ തൊണ്ണൂറ് ശതമാനം മുതൽമുടക്ക് തിരിച്ചു പിടിച്ചു കഴിഞ്ഞു.
സിനിമയുടെ ആഗോള ഡിജിറ്റൽ അവകാശം ഇറോസ് ഇന്റർനാഷ്ണൽ സ്വന്തമാക്കി. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്സ് ഇവർ നേടിയത്. മ്യൂസിക്ക് റൈറ്റ്സും ഓൾ ഇന്ത്യ തിയറ്റർ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിർമാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാർ.സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവർസീസ്‍, തിയറ്റർ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളിൽ ചിത്രം വാരിക്കൂട്ടിയത് കോടികള്ളാണ്.
ഫാര്‍സ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. അതും നാല് കോടി രൂപയ്ക്ക്. ഇതിലും റിലീസ് ശേഷം വരുന്ന ലാഭവിഹിതം നിർമാതാവിനും ലഭിക്കും. കൂടാതെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് നാല് കോടി. സാറ്റലൈറ്റ് റൈറ്റ്സ് ഏകദേശം പത്ത് കോടിക്ക് മുകളിൽ ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ഏകദേശം 40 കോടിക്ക് മുകളിൽ നിർമാണ ചെലവ് വരുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷൻസ് ആണ്. മലയാളസിനിമയെ സംബന്ധിച്ചടത്തോളം സ്വപ്നം കാണാൻപോലും പറ്റാതിരുന്ന സാഹചര്യത്തിലാണ് കൊച്ചുണ്ണി ഈ നേട്ടം കൈവരിച്ചത്. ഗോകുലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന സിനിമയും കൊച്ചുണ്ണി തന്നെയായിരിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക