എം ജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

0
959

എം ജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.എം എസ് സി മാത്തമാറ്റിക്സ് സ്പെക്ട്രൽ തിയറി പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ പരീക്ഷ തീയതി ആഗസ്റ്റ് 11. അതേസമയം കേരള സര്‍വകലാശാലയുടെ ഒന്നാംവര്‍ഷ ബിരുദപ്രവേശനം: അപേക്ഷയും അലോട്ട്മെന്റും ഏകജാലകം വഴിയിലൂടെഎന്ന തീരുമാനവും ഇന്നുണ്ടായി.

Advertisement

കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍ഡി. കേന്ദ്രങ്ങളിലും ഒന്നാംവര്‍ഷ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് https://admissions.keralauniverstiy.ac.in വഴി അപേക്ഷിക്കാം.
മെറിറ്റ് സീറ്റുകളിലേക്കും എസ്.സി./എസ്.ടി./എസ്.ഇ.ബി.സി. സംവരണ സീറ്റുകളിലേക്കും ഏകജാലകം വഴിയാണ് അലോട്ട്മെന്റ്. മാനേജ്മെന്റ്ക്വാട്ട, കമ്യൂണിറ്റി ക്വാട്ട, സ്‌പോര്‍ട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ് നിവാസികള്‍ ഉള്‍പ്പെടെ എല്ലാവരും ഏകജാലക സംവിധാനം വഴി അപേക്ഷിക്കണം. സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശത്തിനുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനായി നടത്തും. കോളേജുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.
കമ്യൂണിറ്റി ക്വാട്ട പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. സഹായങ്ങള്‍ക്ക്: 8281883052, 8281883053. 9188524610 (വാട്സാപ്പ്).


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here