റിപ്പോർട്ട്: തംജി ആന്ത്രോത്ത്
കവരത്തി: പതിനാറാം ലോകസഭാ മെമ്പർ ശ്രീ.പി.പി മുഹമ്മദ് ഫൈസലിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 65 കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനായി 21,69,000/- രൂപ അനുവദിച്ചു. കടമം, ആന്ത്രോത്ത് ദ്വീപുകളിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററുകളിലേക്ക് ലാപ്ടോപ് കമ്പ്യൂട്ടറുകളും, കൽപ്പേനി ദ്വീപിലെ ടൈപ്പ്റൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളുമാണ് അനുവദിച്ചിരിക്കുന്നത്.
കൽപ്പേനി ദ്വീപിലെ ടൈപ്പ്റൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പത്ത് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനായി 5,46,500/- രൂപ അനുവദിച്ചു. കടമത്ത് ദ്വീപിലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിലേക്ക് 30 ലാപ്ടോപ് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനായി 8,85,000/- രൂപയും ആന്ത്രോത്ത് ദ്വീപിലെ പി.എം.സഈദ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററിലേക്ക് 25 ലാപ്ടോപ് കമ്പ്യൂട്ടറുകൾ വാങ്ങുന്നതിനായി 7,37,500/- രൂപയും അനുവദിച്ചു കൊണ്ട് എം.പി ലാഡ് നോഡൽ ഓഫീസർ കൂടിയായ ലക്ഷദ്വീപ് ജില്ലാ കളക്ടർ ഉത്തരവിറക്കി. ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ സമർപ്പിച്ച എസ്റ്റിമേറ്റ് തുക പ്രസ്തുത കമ്പ്യൂട്ടറുകളുടെ മാർക്കറ്റ് വിപണന നിരക്കിൽ ഒതുങ്ങുന്നതായി ബോധ്യപ്പെട്ടതിനാൽ മുഴുവൻ തുകയും അനുവദിച്ചതായി കളക്ടർ ഇറക്കിയ ഓർഡറിൽ പറയുന്നു. കൂടുതൽ വിവരസാങ്കേതിക വിദ്യയുടെ കടന്നുവരവ് ലക്ഷദ്വീപിലെ ശരാശരി വിദ്യാർത്ഥികൾക്ക് തികച്ചും സഹായകമാവും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക