കടമത്ത്: കാലിക്കറ്റ് സർവകലാശാലയുടെ കടമത്ത് സെന്ററിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിൽ പതിനാറിൽ പതിമൂന്ന് സീറ്റുകളിലും വിജയിച്ച് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽ.എസ്.എ). യൂണിയൻ ചെയർമാനായി മിദ്ലാജ് എസ്.സിയും സെക്രട്ടറിയായി നസറുള്ളാ ഖാൻ എം.വിയും തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങൾ. വൈസ് ചെയർമാൻ: ബീബി സുമയ്യ വി.പി, ജോയിന്റ് സെക്രട്ടറി: സൽവാന പ്യാരി.കെ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ: ബാസിത്ത് അലി.പി.സി(എസ്.എഫ്.ഐ), ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറി: മുഹമ്മദ് ജസീർ.കെ.സി, ചീഫ് സ്റ്റുഡന്റ്സ് എഡിറ്റർ: അഫ്ഷാൻ.കെ.ഐ.എൻ, ജനറൽ ക്യാപ്റ്റൻ: മുദസ്സർ ഖാൻ.യു, ഒന്നാം ഡി.സി പ്രതിനിധി: ഫാത്തിമ ബീവി.സി.ജി, രണ്ടാം ഡി.സി പ്രതിനിധി: ഷാമിന.എം.ബി(ഐക്യകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു), മൂന്നാം ഡി.സി പ്രതിനിധി: നാസിഫാ നസ്റിൻ.എം.ഐ, പി.ജി പ്രതിനിധി: താഹിറാ ബീഗം.പി(എൻ.എസ്.യു.ഐ), അറബിക് അസോസിയേഷൻ സെക്രട്ടറി: ദുൽക്കിഫിലി.പി.പി, ഇംഗ്ലീഷ് അസോസിയേഷൻ സെക്രട്ടറി: ഫാത്തിമത്തു സ്വാലിഹ.ടി(എൻ.എസ്.യു.ഐ), ഇക്കണോമിക്സ് അസോസിയേഷൻ സെക്രട്ടറി:ശഹീദാ.യു.സി, മാത്തമാറ്റിക്സ് അസോസിയേഷൻ സെക്രട്ടറി: ബീബി ഹലീമാ.എം.പി.

ദീർഘകാലമായി എൽ.എസ്.എ നിലനിർത്തി പോന്നിരുന്ന കടമത്ത് സി.യു.സി യൂണിയൻ കഴിഞ്ഞ രണ്ട് വർഷം എൻ.എസ്.യു.ഐ പിടിച്ചെടുത്തിരുന്നു. രണ്ട് വർഷം പിന്നിടുമ്പോൾ മിന്നുന്ന വിജയവുമായി കടമത്ത് സി.യു.സി യൂണിയൻ എൽ.എസ്.എ വീണ്ടും തിരിച്ചു പിടിച്ചിരിക്കുയാണ്. മിന്നുന്ന വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെ അഭിനന്ദിക്കുന്നതായി എൽ.എസ്.എ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് യാഫിയും, ജനറൽ സെക്രട്ടറി മുഹമ്മദ് ദഹലാനും അറിയിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക