ഇന്ന് സെപ്റ്റംബർ അഞ്ച്; അധ്യാപക ദിനം

0
137

ധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്.

പുതിയ തലമുറയുടെ വിദ്യാഭ്യാസം, പരിശീലനം, വലിയൊരു അളവു വരെ അവരെ വളര്‍ത്തിക്കൊണ്ടുവരല്‍ എന്നിവ അധ്യാപകരുടെ ചുമതലയാണ്. ആ നിലയ്ക്ക് ഭാവിലോകത്തിന്‍റെ ശില്പികളാണിവര്‍.

അറിവിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയിലേക്ക് ലോകം നീങ്ങുമ്പോള്‍, അധ്യാപകരുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുകയാണ്.

പക്ഷെ അധ്യാപകരുടെ പൊതുവേയുള്ള സ്ഥിതി ആശാവഹമല്ല. മിക്കയിടത്തും അധ്യാപകര്‍ക്ക് നല്ല ശമ്പളം കിട്ടുന്നില്ല. അതുകൊണ്ട് മികച്ചയാളുകള്‍ അധ്യാപകവൃത്തിയില്‍ എത്തുന്നില്ല.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

ലോകത്തിലെ അധ്യാപകരുടെ മൂന്നിലൊരു ഭാഗത്തോളം പ്രത്യേക അധ്യാപന പരിശീലനം ലഭിക്കാത്തവരും ആണ്. മറ്റൊരു കൂട്ടം പേര്‍ക്ക് വേണ്ടത്ര വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ല. ചിലരാകട്ടെ താല്‍‌പര്യമില്ലാതെ പഠിപ്പിക്കുന്നവരാണുതാനും.

യോഗ്യരല്ലാത്തവര്‍ പഠിപ്പിക്കുന്ന അവസ്ഥ മാറണം എന്നതാണ് ഈ അധ്യാപകദിനം ഓര്‍മ്മിപ്പിക്കുന്ന ആവശ്യം.

അധ്യാപകര്‍ ഭാവിയുടെ ശില്പികള്‍

ഡോ.എസ്. രാധാകൃഷ്ണന്‍ രാഷ്ട്രപതി ആയിയിരിക്കെ അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായിയെത്തിയ സുഹൃത്തുക്കളോട്, പിറന്നാള്‍ ആഘാഷിക്കുന്നതിന് പകരം ആ ദിവസം അധ്യാപക ദിനമായി ആചരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയായിരുന്നു.

അധ്യാപക വൃത്തിയോട് ഡോ. രാധാകൃഷ്ണനുണ്ടായിരുന്ന സ്നേഹവും ആദരവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

അധ്യാപകനായല്ല അറിയപ്പെടുന്നതെങ്കിലും അധ്യാപനത്തോട് ആത്യഗാധമായ സ്നേഹവും താല്‍‌പര്യവും പ്രകടിപ്പിക്കുന്ന വ്യക്തിയാണ് മുന്‍ രാഷ്ട്രപതി. എ.പി.ജെ. അബ്ദുള്‍ കലാം.

അധ്യാപകര്‍ മാതൃകാ വ്യക്തികളായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഒരു വിദ്യാര്‍ത്ഥി ശരാശരി 25,000 മണിക്കൂര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെലവിടുന്നു. അതുകൊണ്ട് പഠിപ്പിക്കാന്‍  കഴിവുള്ളവർ  അധ്യാപനവും  ഇഷ്ടപ്പെടും. സദാചാരബോധം വളര്‍ത്തുകയും അധ്യാപനം എന്ന മഹത്തായ തൊഴിലിനെ അങ്ങേയറ്റം സ്നേഹിക്കുകയും  ചെയ്യുന്നവരാണ് സ്കൂളുകളില്‍ അധ്യാപകരായി വരേണ്ടത് എന്നദ്ദേഹം അഭിപ്രായപ്പെടുന്നു.

ഏവർക്കും ദ്വീപ് മലയാളിയുടെ അധ്യാപക ദിന ആശംസകൾ

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here