സൗദി അറേബ്യ: ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ കുറയാൻ കാരണം മദ്റസാ പ്രസ്ഥാനങ്ങളുടെ സജീവമായ ഇടപെടലാണെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് ഉദ്ദരിച്ച് ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ. സൗദി അറേബ്യയിൽ എത്തിയ അദ്ദേഹം അവിടെയുള്ള ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ലക്ഷദ്വീപിലെ ക്രൈം റൈറ്റ്സിനെ കുറിച്ചായിരുന്നു ചോദ്യം. ലക്ഷദ്വീപിൽ സീറോ ക്രൈമാണ് ഉള്ളതെന്ന് ഐക്യരാഷ്ട്ര സഭ തന്നെ പറഞ്ഞിട്ടുണ്ടെന്നും, ലക്ഷദ്വീപിൽ കുറ്റകൃത്യങ്ങൾ ഇല്ലാതാവുന്നതിന് കാരണമായത് അവിടെയുള്ള മദ്രസ്സ പ്രസ്ഥാനങ്ങളുടെ സജീവമായ ഇടപെടലാണെന്ന് ഐക്യരാഷ്ട്ര സഭ തന്നെ പ്രസ്തുത റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉംറ ചെയ്യാനും മറ്റുമായാണ് അദ്ദേഹം സൗദിയിൽ എത്തിയത്. സൗദിയിലെ പ്രമുഖ വ്യവസായികളുമായി സംവദിച്ച അദ്ദേഹം, ലക്ഷദ്വീപിലെ അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ അവരുടെ വ്യവസായ സംരംഭങ്ങളിൽ ജോലിക്കായി പരിഗണിക്കണം എന്ന് അഭ്യർത്ഥിച്ചു. സംസാരിച്ച എല്ലാ വ്യവസായികളും ലക്ഷദ്വീപിലെ ഉദ്യോഗാർത്ഥികളെ അനുഭാവപൂർവ്വം പരിഗണിക്കാം എന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. അദ്ദേഹവുമായി സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളം ഓൺലൈൻ മാധ്യമമായ സൗദി ടൈംസ് നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം കാണാം
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക