കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ അഞ്ചാം സീസണിന്റെ ഉദ്ഘാടന പോരാട്ടത്തില്‍ വിജയത്തോടെ തുടങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം ഇന്ന് കൊച്ചിയില്‍ നടക്കും. പ്രളയത്തെ അതിജീവിച്ച കേരളത്തിന് ആദരമര്‍പ്പിക്കാനുള്ള അവസരമായി തങ്ങളുടെ ആദ്യ ഹോം പോരാട്ടത്തെ മാറ്റാനൊരുങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം നടക്കുന്നത്. ആദ്യ ഹോം മത്സരം എന്നതിലുപരിയായി ഈ മത്സരത്തിന് പ്രത്യേകതയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മത്സര വേദിയില്‍ വെച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള പുരസ്‌കാരങ്ങളും സമ്മാനിക്കും.
ഇന്ന് സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്ബോള്‍ സ്‌പെഷ്യല്‍ ജേഴ്‌സിയണിഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലെത്തുന്നത്. പ്രളയത്തില്‍ കുടുങ്ങിയ ജനങ്ങളെ സ്വന്തം ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ സേവനത്തെ ഓര്‍മ്മപ്പെടുത്തുന്ന പ്രതീകാത്മക ചിത്രങ്ങള്‍ ആലേഖനം ചെയ്ത ജേഴ്‌സികളാണ് ഇന്ന് ബ്ലാസ്റ്റേഴ്‌സ് അണിയുന്നത്. ഹെലികോപ്റ്ററും വഞ്ചിയുമൊക്കെ ചിത്രങ്ങളായി ജേഴ്‌സിയിലുണ്ട്.
നേരത്തെ ഐസ്‌എല്ലിന്റെ കൊച്ചി മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടന സമയത്തും മത്സ്യത്തൊഴിലാളികളെ വിശിഷ്ടാതിഥികളായി എത്തിച്ച് ബ്ലാസ്റ്റേഴ്‌സ് ശ്രദ്ധ നേടിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗുഡ്‌വില്‍ അംബാസിഡറായ നടന്‍ മോഹന്‍ലാല്‍ ആണ് ഇക്കാര്യം ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചത്. കൊച്ചിയില്‍ ആവേശത്തിരയിളക്കത്തിന് സാക്ഷിയാകാന്‍ താനുണ്ടാകുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക