കവരത്തി: ലക്ഷദ്വീപ് വിദ്യാർത്ഥികൾക്കും ലക്ഷദ്വീപിൽ ജോലി ചെയ്യുന്ന മലയാളികളുടെ കുട്ടികൾക്കും സംവരണം ചെയ്തിട്ടുള്ള എംബിബിഎസ്/ ബിഡിഎസ്/ ബിഎഎംഎസ്/ ബിഎച്ച്എംഎസ് സീറ്റുകളുടെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ വകുപ്പാണ് നീറ്റ് സ്കോറും റാങ്കും അഖിലേന്ത്യാ റാങ്കും പരിഗണിച്ച് പരിഗണിച്ച് അന്തിമ പട്ടിക തയ്യാറാക്കിയത്. ലക്ഷദ്വീപിൽ നിന്നുള്ള 43 വിദ്യാർഥികളാണ് അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ലക്ഷദ്വീപിൽ സ്ഥിരതാമസമാക്കിയ മലയാളികളുടെ ലിസ്റ്റിൽ ഒരു വിദ്യാർത്ഥിയും ഇടം പിടിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക