റാഞ്ചി: 34-ആമത് ദേശീയ ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ മിന്നുന്ന പ്രകടനവുമായി ലക്ഷദ്വീപ് ടീം. അൻഡർ 20 വിഭാഗത്തിലെ 4×100 മീറ്റർ റിലേയിൽ ആദ്യ മത്സരങ്ങളിൽ അത്യുഗ്രൻ പ്രകടനം കാഴ്ചവെച്ച ടീം ഫൈനൽ മത്സരത്തിന് യോഗ്യത നേടി. ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തിൽ റിലേ ടീം ലക്ഷദ്വീപിന് വേണ്ടി കളത്തിലിറങ്ങും. www.dweepmalayali.com

ആന്ത്രോത്ത് ദ്വീപിൽ നിന്നുള്ള മുഹമ്മദ് ജാബിർ, മുഹമ്മദ് നൗമാൻ, കൽപ്പേനി ദ്വീപ് സ്വദേശി മുഹമ്മദ് റാഹിബ്, അമിനി ദ്വീപ് സ്വദേശികളായ മുഹമ്മദ് റാഫി, ജാഫർ സാദിഖ്, ചേത്ത്ലാത്ത് ദ്വീപിൽ നിന്നുള്ള ദർവ്വേശ് എന്നിവരാണ് ടീമംഗങ്ങൾ. ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദ് ഖാസിമാണ് അത്ലറ്റിക്സ് ടീമിനെ പരിശീലിപ്പിക്കുന്നത്. കഴിഞ്ഞ മാസം കൊച്ചിയിലെത്തിയ ടീമംഗങ്ങൾ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് ദിവസങ്ങളോളം പരിശീലനം നടത്തിയ ശേഷമാണ് റാഞ്ചിലേക്ക് തിരിച്ചത്. ആന്ത്രോത്ത് ദ്വീപ് സ്വദേശി മുഹമ്മദ് അഷ്റഫ് അലിയാണ് ടീം മാനേജർ. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ റിലേ ടീം ചരിത്ര നേട്ടം കരസ്ഥമാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. www.dweepmalayali.com
ടീം അംഗങ്ങൾക്ക് ദ്വീപ് മലയാളിയുടെ വിജയാശംസകൾ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക