കവരത്തി: അഞ്ചാമത് കെ.കെ സെയ്ദ് മുഹമ്മദ് സാഹിബ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ട്രോഫി സ്വന്തമാക്കി ആർ.എസ്.സി കവരത്തി. ആദ്യ സെറ്റ് കൈവിട്ട ടീം രണ്ടാം പാതത്തിൽ കളി കയ്യിൽ ഒതുക്കുകയായിരുന്നു. ആദ്യ സെറ്റ് നേടിയ ആന്ത്രോത്ത് നുനു ആൽമണ്ട് തുടർന്ന് മത്സരത്തിൽ മൂന്നു സെറ്റുകളും കൈവിട്ടു. സെറ്റർ ദർവേശിന് പരിക്കേറ്റത് നുനുവിനു തിരിച്ചടിയായി. കേരള താരങ്ങളുടെ അനുഭവ സമ്പത്ത് ആർ.എസ്.സി കവരത്തിക്ക് മുതൽക്കൂട്ടായി.
80,000 രൂപയും മെഡലുകളും ട്രോഫിയും അടങ്ങുന്നതാണ് ഒന്നാം സമ്മാനം. 60,000 രൂപയും മെഡലുകളും അടങ്ങുന്നതാണ് രണ്ടാം സമ്മാനം.
ടൂർണമെന്റിലെ മികച്ച താരമായി കവരത്തി ടീമിൽ കളിച്ച കേരള താരം അർഷദ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച അറ്റാക്കറും അർഷദ് തന്നെ ആയിരുന്നു. കവരത്തി ടീമിന്റെ ഏറ്റവും വലിയ ശക്തിയായ ക്യാപ്റ്റൻ കേരള താരം നജാസ് മികച്ച സെറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വളർന്നു വരുന്ന താരമായി നുനു അൽ മൗണ്ടിന്റെ ഇഹിതിഷാമും തിരഞ്ഞെടുക്കപ്പെട്ടു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക