ബി.ജെ.പിയിൽ ചേരാൻ ഫാറൂഖ് ഖാനിൽ നിന്നും ലക്ഷദ്വീപ് എം.പി 11 കോടി രൂപ കൈപ്പറ്റി; ആരോപണവുമായി മുൻ എൽ.സി.എം.എഫ് പ്രസിഡന്റ് ഷൗക്കത്തലി.

0
384

കവരത്തി: 2019 തിരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാൽ താനും തന്റെ അനുയായികളും ബി.ജെ.പിയിൽ ചേരും എന്ന് മുൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ.ഫാറൂഖ് ഖാന് ഉറപ്പു കൊടുക്കുകയും അദ്ദേഹത്തിൽ നിന്നും ലക്ഷദ്വീപ് എം.പി പി.പി മുഹമ്മദ് ഫൈസൽ 11 കോടി രൂപ കൈപ്പറ്റുകയും ചെയ്തിട്ടുണ്ടെന്ന് എൽ.സി.എം.എഫ് പ്രസിഡന്റും മുതിർന്ന എൻ.സി.പി നേതാവുമായ കെ.പി ഷൗക്കത്തലി ആരോപിച്ചു. ഈ വാക്ക് പാലിക്കാത്തതിനാലാണ് കോഡാ പട്ടേലിനെ ഉപയോഗിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം ലക്ഷപിനെ മനപ്പൂർവ്വം ബുദ്ധിമുട്ടിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൾ പങ്കുവെച്ച ശബ്ദ സന്ദേശത്തിലൂടെയാണ് ഷൗക്കത്തലി ആരോപണം ഉന്നയിച്ചത്. എൻ.സി.പി നേതാക്കളെ കൂടെ കൂട്ടി പട്ടേലിന്റെ അടുത്തേക്ക് എം.പി ഫൈസൽ പോവാതിരിക്കുന്നത് ഈ കള്ളക്കളി പാർട്ടിക്കാരിൽ നിന്നും മറക്കാനാണെന്നും അദ്ദേഹം പറയുന്നു. എം.പി ഒരു പ്രാവശ്യം സിൽവാസയിൽ വെച്ച് ഒറ്റക്ക് പോയി അഡ്മിനിസ്ട്രേറ്ററെ കണ്ടിരുന്നു. എന്നാൽ രണ്ടു വർഷമായിട്ട് ഇതുവരെയും പാർട്ടി നേതാക്കളോടൊപ്പം പട്ടേലിനെ കാണാൻ തയ്യാറായില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

എസ്.എൽ.എഫ് നേതാക്കൾ പട്ടേലിനെ കാണാൻ പോയപ്പോൾ നിങ്ങളുടെ എം.പി എവിടെയാണെന്ന് പട്ടേൽ ചോദിച്ചു. അദ്ദേഹം ഒരിക്കലും ഒറ്റക്കല്ലാതെ തന്നെ കാണാൻ വേറെ ആരെയെങ്കിലും കൂട്ടി വരില്ല എന്ന് പട്ടേൽ പറഞ്ഞു എന്നും അദ്ദേഹം പറയുന്നു.

Advertisement

ഫാറൂഖ് ഖാനിൽ നിന്നും പണം കൈപ്പറ്റിയ വിവരം തനിക്ക് കൂടാതെ കൽപേനി ദ്വീപുകാരനായ പോക്കരാപ്പാട കോയ, എൻ.സി.പി സംസ്ഥാന പ്രസിഡന്റ് തുടങ്ങിയവർക്ക് അറിയാമെന്നും ഷൗക്കത്തലി പറയുന്നു. എന്നാൽ പോക്കരാപ്പാട കോയ ഈ ആരോപണം നിഷേധിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here