ലക്ഷദ്വീപിൽ 06.12.2020 നും 07.12.2020 നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നു. (അതീവ ജാഗ്രത മുന്നറിയിപ്പ്). ഈ തീയതികളിൽ ശക്തമോ അതിശക്തമോ ആയ മഴയ്ക്കുള്ള സാധ്യതയുണ്ട് ( മണിക്കൂറിൽ 64.5mm മുതൽ 115.5 mm / 115.6 മുതൽ 204.4 വരെ മഴ). ലക്ഷദ്വീപ് പ്രദേശങ്ങളിൽ 06.12.2020 വരെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

കൂടാതെ മിനിക്കോയ് മുതൽ ബിത്ര വരെയുള്ള തീരങ്ങളിൽ 07.12.2020 മുതൽ 08.12.2020 രാത്രി 11.30 വരെ 1.5 -3.2 മീറ്റർ വരെ ഉയരത്തിൽ വലിയ തിരമാലകൾ ഉണ്ടാകുവാൻ സാധ്യത ഉണ്ട്.
കാലാവസ്ഥ സാധാരണ നിലയിൽ ആകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുവാൻ പാടുള്ളതല്ല.
IMD- ലക്ഷദ്വീപ് ദുരന്ത നിവാരണ അതോറിറ്റി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക