ചന്ദ്രനിൽ പതാക സ്ഥാപിച്ച് ചൈന. ചന്ദ്രനിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ചൈന

0
882

ന്ദ്രനിൽ പതാക സ്ഥാപിച്ച് ചൈന. ഇത്തരത്തിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ചൈന. നേരത്തെ അമേരിക്ക ചന്ദ്രനിൽ പതാകയുയർത്തിയിട്ടുണ്ട്.
ഇന്നലെയാണ് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ ചൈനയുടെ ചന്ദ്രനിലെ കൊടിയുടെ ചിത്രങ്ങൾ പുറത്തുവിടുന്നത്. ചാങ്-ഇ ലൂണാർ വെഹിക്കിളാണ് ചിത്രങ്ങൾ പകർത്തിയത്.
നംവബർ 23 ന് വിക്ഷേപിച്ച ചൈനയുടെ ബഹിരാകാശ പേടകം ചൊവ്വാഴ്ചയാണ് ചന്ദ്രോപരിതലത്തിൽ പറന്നിറങ്ങിയത്. 21-ാം നൂറ്റാണ്ടിൽ ചന്ദ്രനിൽ വിജയകരമായി‌ പറന്നിറങ്ങുന്ന മൂന്നാമത്തെ സ്പേസ്ക്രാഫ്റ്റാണ് ചൈനയുടേത്.
1969 ലെ അപ്പോളോ മിഷനിലാണ് അമേരിക്ക ആദ്യമായി ചന്ദ്രനിൽ പതാക സ്ഥാപിച്ചത്. ആ മിഷനിൽ തന്നെയാണ് ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാല് കുത്തിയതും. അപോളോ മിഷന്റെ ഭാ​ഗമായി 1969 മുതൽ 72 വരെയുള്ള കാലയളവിൽ 12 ബഹിരാകാശ യാത്രികരാണ് ചന്ദ്രനിൽ പോയത്.

കടപ്പാട്: Twenty four


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here