വാക്സിനേഷന് നടപടികളില്‍ കടുത്ത തീരുമാനവുമായി കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി. ഇവിടെ വാക്സിനേഷന് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി. വാക്സിന് എടുക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ ഡയറക്ടര്‍ ജി ശ്രീരാമുലു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

രാജ്യക്ക് നിയമം മൂലം കൊവിഡ് വാക്സിന് നിര്‍ബന്ധമാക്കുന്ന ആദ്യ പ്രദേശമാണ് പുതുച്ചേരി. പുതുച്ചേരി പൊതുജനാരോഗ്യ നിയമത്തിന്റെ 8, 54(1) വകുപ്പുകള്‍ പ്രകാരമാണ് ഉത്തരവ്. നിലവിലെ കണക്കുകള്‍ പ്രകാരം ഇതുവരെ 1,29,056 പേര്‍ക്കാണ് പുതുച്ചേരിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക