ദുബായ്: ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനത്തെത്തി. പാക്കിസ്ഥാനെതിരായ ഇന്നിംഗ്സ് ജയമാണു കിവീസിനെ തുണച്ചത്.
ഓസ്ട്രേലിയയെ പിന്തള്ളിയാണു കിവീസ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ആദ്യമായാണു ന്യൂസിലന്‍ഡ് ഈ നേട്ടം സ്വന്തമാക്കുന്നത്. പത്തു വര്‍ഷത്തിനിടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആറാമത്തെ ടീമാണു ന്യൂസിലന്‍ഡ്.
ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 118 പോയിന്റാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്ക് 116 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 114 പോയിന്റുമുണ്ട്. 106 പോയിന്റുമായി ഇംഗ്ലണ്ടാണ് നാലാം സ്ഥാനത്ത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക