മുസ്‌ലിം ലീഗും സമസ്തയും ഒറ്റക്കെട്ട്​; മറ്റുവാര്‍ത്തകള്‍ അടിസ്ഥാനരഹിതം -ജിഫ്രിതങ്ങള്‍

0
429

മലപ്പുറം: മുസ്‌ലിംലീഗും സമസ്തയും ഒറ്റക്കെട്ടാണെന്നും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സമസ്ത കേരള ജംഇയത്തുല്‍ ഉലമ പ്രസിഡന്‍റ്​ ജിഫ്രി മുത്തുക്കോയ തങ്ങള്‍.പാണക്കാട് സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാപരമായ കാര്യങ്ങള്‍ ആലോചിക്കാനാണ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ല്യാരും ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. ലീഗുമായി ഒരുകാലത്തും അകലമില്ലെന്നും എന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. അണികള്‍ക്കിടയില്‍ ഭിന്നതയില്ലെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ ഭിന്നതയുണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here