പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിന് കടിഞ്ഞാണിടാന് കേന്ദ്ര സര്ക്കാര്; സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസാക്കും

0
398

ഡല്‍ഹി: സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 18 ല്‍ നിന്നും 21 ആയി ഉയര്‍ത്താനുള്ള നിയമനിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച കരട് ബില്ല് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങള്‍.നിലവില്‍ നിയമം അനുസരിച്ച്‌ 18 വയസില്‍ താഴെയുള്ളവര്‍ക്കാണ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ നിയമപ്രകാരം പുകയില ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 ആക്കും. സിഗററ്റ് ചില്ലറ വില്‍പ്പനയും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ട്. അങ്ങനെയായാല്‍ പായ്ക്കറ്റ് ഇല്ലാതെയുള്ള ചില്ലറ സിഗരറ്റ് വില്പനയും ഇല്ലാതാകും. പൊതു സ്ഥലങ്ങളില്‍ പുകവലിച്ചാല്‍ ഈടാക്കുന്ന പിഴയിലും വര്‍ധനവരുത്താന്‍ ബില്ലില്‍ നിര്‍ദേശമുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിനുള്ളില്‍ പുകയില ഉത്പന്നങ്ങളുടെ വിതരണവും വില്പനയും നിരോധിക്കും. പ്രായപരിധിക്ക് താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വിറ്റാലുള്ള ശിക്ഷയും കൂട്ടും. നിലവിലെ 1000 രൂപ പിഴയും രണ്ടുവര്‍ഷംവരെ തടവും എന്നുള്ളത് ഒരു ലക്ഷം രൂപവരെ പിഴയും ഏഴുവര്‍ഷംവരെ തടവുമാക്കി വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.

Advertisement

ലൈസന്‍സില്ലാതെ പുകയില ഉത്പന്നങ്ങള്‍ നിര്‍മിച്ചാല്‍ രണ്ടുവര്‍ഷം തടവും ഒരു ലക്ഷം പിഴയും ഇനി മുതല്‍ അടക്കേണ്ടി വരും. നിരോധിതമേഖലയില്‍ പുകവലിച്ചാലുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ദ്ധിപ്പിക്കാനും കരടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സിഗരറ്റ് ഉള്‍പ്പടെയുള്ള പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന സംബന്ധിച്ച ഭേദഗതി നിയമം 2020ലാണ് പുതിയ കേന്ദ്ര സര്‍ക്കാറിന്‍്റെ പുതി നിര്‍ദേശങ്ങള്‍ ഉള്ളത്. പുകയില ഉത്പന്നങ്ങളുടെ ഉത്പാദനം, വിതരണം, പരസ്യം എന്നിവ നിരോധിക്കുന്നത് സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങളാണ് നിയമ ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here