കവരത്തി: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകളിലെ അദ്ധ്യാപക കൂട്ടായ്മയായ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ ലക്ഷദ്വീപ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച “മുഅല്ലിം ശിൽപ്പശാല” സമാപിച്ചു.
ഡിസംബര്‍ 21ന് അഗത്തി തൻവീറുൽ ഇസ്ലാം കേന്ദ്ര മദ്റസയിൽ വെച്ച് തുടക്കം കുറിച്ച ട്രെയിനിങ് കാമ്പയിൻ കവരത്തി, കടമത്ത്, അമിനി, കിൽത്താൻ, ചെത്ത്ലത്ത്, കൽപ്പേനി തുടങ്ങിയ ദ്വീപുകളിലും വളരെ വിജയകരമായി നടന്നു. ഒമിക്രോൺ ഭീതിയുടെ പേരില്‍ ദ്വീപുകളിൽ ഇന്നലെ പുറപ്പെടുവിച്ച പുതിയ നിരോധനാജ്ഞ കണക്കിലെടുത്താണ് താത്കാലികമായി കാമ്പയിൻ സമാപിക്കുന്നത്. ബാക്കി ദ്വീപുകളിൽ പിന്നീട് നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ഡോ: അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അബ്ദുല്‍ കരീം ഹാജി കാരാത്തോട് എന്നിവര്‍ വിവിധ സെഷനുകളിലായി ക്ലാസിന് നേതൃത്വം നൽകി. കൽപ്പേനി മിഫ്താഹുൽ ഹുദാ മദ്റസയിൽ നടന്ന സമാപന ചടങ്ങ് എസ്. ജെ. എം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദു സമദ് ദാരിമി അഗത്തി ഉദ്ഘാടനം ചെയ്തു. ആലിക്കോയ മുസ്ലിയാർ, അബ്ദു റഹ്മാന് സഖാഫി കാന്തപുരം, അസ്ഹർ സഖാഫി എന്നിവര്‍ സംസാരിച്ചു.
കടപ്പാട്: ലഹറുദ്ദീൻ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക