ലക്ഷദ്വീപ് പഠനത്തിന് മർകസ് നോളേജ് സിറ്റിയിൽ പ്രത്യേക ഗവേഷണ കേന്ദ്രം സ്ഥാപിക്കും: ഡോ. അബ്ദുൽ ഹക്കീം അസ്ഹരി

0
652

കവരത്തി: മർകസ് നോളജ് സിറ്റിയിലെ ഗവേഷണ കേന്ദ്രമായ മലൈബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലൊപ്മെന്റിനു കീഴിൽ ലക്ഷദ്വീപിൻറെ ചരിത്രം, സംസ്കാരം, ജനത, പൈതൃകം എന്നിവയെ കുറിച്ച് പഠനം നടത്തുന്നതിന് സെന്റർ ഫോർ ലക്ഷദ്വീപ് സ്റ്റഡീസ് ആരംഭിക്കുന്നു. കേരളവുമായി സാംസ്കാരികവും വിദ്യാഭ്യാസപരവും സാമൂഹികവുമായ ബന്ധം പുലർത്തുന്ന ലക്ഷദീപുമായുള്ള മലയാളികളുടെ ബന്ധത്തിന് കൂടുതൽ അടുപ്പം നൽകുന്നതാണ് നോളേജ് സിറ്റിയിലെ പുതിയ പദ്ധതി. ലക്ഷദ്വീപിലെ കവരത്തിയിൽ വെച്ച് നടന്ന സിവിലൈസേഷൻ മീറ്റിൽ മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരിയാണ് പ്രഖ്യാപനം നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഗവേഷകർക്ക് ലക്ഷദ്വീപിനെ കുറിച്ച് പഠിക്കാൻ ആവശ്യമായ മുഴുവൻ സൗകര്യങ്ങളുമാവും സെന്ററിൽ ഒരുക്കുക. ലക്ഷദ്വീപിൽ നിന്നുള്ള പുരാതന കയ്യെഴുത്ത് പ്രതികൾ അടക്കമുള്ള പൈതൃക വസ്തുക്കൾ ശേഖരിക്കാനും, അത് പ്രദർശിപ്പിക്കാനുമുള്ള സംവിധാനങ്ങളും സെന്ററിൽ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പൂർത്തീകരണത്തിനും വിജയകരമായ പ്രവർത്തനത്തിനും ലക്ഷദ്വീപ് നിവാസികളുടെ പൂർണ്ണമായ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടു.

കടപ്പാട്: സിറാജ്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here