ന്യൂഡല്‍ഹി: ലക്ഷദ്വീപ് മുന്‍ എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി നൽകിയ ഉത്തരവിനെതിരെ ദ്വീപ് അഡ്മിനിസ്ട്രേഷൻ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി അടുത്ത തിങ്കളാഴ്ച്ച ബെഞ്ച് വീണ്ടും പരിഗണിക്കും. മുഹമ്മദ് ഫൈസലിനെതിരെയുള്ള കുറ്റാരോപണം സ്റ്റേ ചെയ്ത നടപടി മുന്‍കാല വിധികള്‍ക്കെതിരെന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി എന്ന കാര്യം മാത്രമാണ് കോടതി പരിഗണിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയിൽ പറഞ്ഞു.

എതിര്‍ കക്ഷിയുടെ വാദങ്ങൾ മുന്‍വിധിയോടെയാണ് എന്ന് ഫൈസലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വാദിച്ചു. കേസില്‍ കോടതിക്ക് മുന്‍വിധികളില്ലാ എന്ന് ജസ്റ്റിസ് കെ.എം ജോസഫ് പറഞ്ഞു. പിന്നീടാണ് കേസ് തിങ്കളാഴ്ച്ച വാദം കേൾക്കാനായി മാറ്റിയത് .
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക