കവരത്തി: ലക്ഷദ്വീപ് വനം-പരിസ്ഥിതി വകുപ്പിന് കീഴിൽ ഒഴിഞ്ഞു കിടക്കുന്ന ഫോറസ്റ്റ് ഗാർഡ്, ഫോറസ്റ്റർ തസ്തികകളിലേക്കുള്ള എഴുത്ത് പരീക്ഷ അടുത്ത മാസം നടക്കും. ഫോറസ്റ്റ് ഗാർഡ് തസ്തികയിലേക്കുള്ള പരീക്ഷ ഏപ്രിൽ 27-നും ഫോറസ്റ്റർ പരീക്ഷ 28-നുമായി രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി കവരത്തിയിൽ വെച്ച് നടക്കും. രണ്ട് തസ്തികയിലേക്കും പരീക്ഷ എഴുതുന്നവർക്ക് ഇംഗ്ലീഷ്, പൊതു വിജ്ഞാനം എന്നീ വിഷയങ്ങളിൽ രാവിലെയും ഉച്ചയ്ക്ക് ശേഷം സയൻസ് പരീക്ഷയും നടക്കും. ശാരീരിക ക്ഷമത നോക്കുന്നതിനായി കഴിഞ്ഞ മാസം കവരത്തിയിൽ വെച്ച് നടന്ന ശാരീരിക ക്ഷമത ടെസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്രമാവും പ്രസ്തുത പരീക്ഷകളിൽ പങ്കെടുക്കാനാവുക. കൂടുതൽ വിവരങ്ങൾക്ക് വനം-പരിസ്ഥിതി വകുപ്പുമായി ബന്ധപ്പെടുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക