ടൂറിസം, മത്സ്യ മേഖലയ്ക്ക് പ്രാമുഖ്യം നൽകി ലക്ഷദ്വീപ്

0
751

കൊച്ചി: മാരിടൈം ഇന്ത്യ സമ്മിറ്റിൽ കാർഗോ ട്രാൻസ്‌പോർട്ടേഷൻ, ടൂറിസം, മത്സ്യ മേഖലകൾക്ക് പ്രാമുഖ്യം നൽകി ലക്ഷദ്വീപ്. കൊച്ചിൻ പോർട്ട് ട്രസ്റ്റുമായി ചേർന്ന് ബ്ലൂ ഇക്കോണമി അനുസരിച്ച് പദ്ധതികൾ നടപ്പാക്കാൻ തയാറാണെന്ന് ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ ഉപദേശകനായ എ. അൻപരശു പറഞ്ഞു. 75 വർഷ പാട്ടക്കരാർ, ടെൻഡറിന് മുൻപ് പാരിസ്‌ഥിതികാനുമതി എന്നിവ നടപ്പാക്കിയാൽ നിക്ഷേപ സാധ്യത ഏറെയാണ്. മാരിടൈം ഇന്ത്യ സമ്മിറ്റിൽ ലക്ഷദ്വീപിൻറെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

ചരക്ക് ഗതാഗതത്തിനും യാത്രക്കാരുടെ ഗതാഗത പ്രവണത വർദ്ധിപ്പിക്കുന്നതിനും ലക്ഷദ്വീപിലെ അടിസ്ഥാന സൗകര്യ നിക്ഷേപത്തിൽ 5 വർഷത്തിനുള്ളിൽ 100% വളർച്ച പ്രതീക്ഷിക്കുന്നതായി പോർട്ട് ഷിപ്പിംഗ് & ഏവിയേഷൻ ഡയറക്ടർ സച്ചിൻ ശർമ്മ പറഞ്ഞു. വാട്ടർ വില്ലകൾ, സ്‌കൂബാ ഡൈവിങ് സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ടൂറിസം മേഖലയിൽ നിക്ഷേപത്തിന് അനന്ത സാധ്യതകളാണുള്ളതെന്ന് ലക്ഷദ്വീപ് ടൂറിസം സെക്രട്ടറി അമിത് സതീജ ചൂണ്ടിക്കാട്ടി. കൂടുതൽ ബെർത്തിങ് സൗകര്യം ഏർപ്പെടുത്താൻ ലക്ഷദ്വീപ് ഭരണകൂടം തയാറായാൽ സഹകരണം ശക്തിപെടുത്താമെന്ന കൊച്ചിൻ പോർട്ട് ബ്ട്രാസ്റ്റ് ചെയർപേഴ്‌സൺ ഡോ.എം. ബീന ചൂണ്ടിക്കാട്ടി. ക്രൂയിസ് മേഖലകളിൽ സാധ്യമായ എല്ലാ വികസനങ്ങളും നടത്തണമെന്നും ആഴക്കടൽ മത്സ്യബന്ധനം, ടെർമിനൽ സേവനങ്ങൾ, റിന്യൂവബിൾ എനർജി എന്നിവയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകണമെന്നും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ് അമിതാബ് കുമാർ അഭിപ്രായപ്പെട്ടു.

Advertisement

ലക്ഷദ്വീപിൽ സുലഭമായി ലഭിക്കുന്ന ട്യൂണക്ക് കൊച്ചിയിൽ സംസ്കരണ സൗകര്യം ഏർപ്പെടുത്തുകയും മൂല്യവർധിത ഉത്പന്നങ്ങൾ കൂടുതലായി ഉത്പാദിപ്പിക്കാനും കഴിയുമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ മേധാവി സാവിയോ മാത്യു പറഞ്ഞു.
ഐ.ഐ.ടി ചെന്നൈ പ്രൊഫസർ ഡോ. സുന്ദർ വടിവേലു, വാപ്‌കോസ് കൺസൾട്ടൻറ് ഡോ. നാഗേന്ദ്ര, ആൻഡമാൻ & ലക്ഷദ്വീപ് ഹാർബർ വർക്‌സ് ചീഫ് എഞ്ചിനീയർ കൃഷ്ണമൂർത്തി, ഗ്ലോബൽ മറീന ഇൻസ്റ്റിറ്റ്യുട്ട് സ്‌ഥാപകൻ ഓസ്കർ ജെ ജെ സീഷെസ്, എസ് എഫ് മറീന സിസ്റ്റംസ് മാനേജിംഗ് ഡയറക്ടർ മൈക്കൾ സിഗ്ബാർഡ്‌സൺ, ഷിപ്പിംഗ് കോർപ്പറേഷൻ ഡയറക്ടർ രാജേഷ് സൂദ്, ഗോവ ഷിപ്പ്‌യാർഡ് സി.എം.ഡി കമ്മഡോർ നാഗ്പാൽ, വിജയ് മറൈൻ ഷിപ്പ്‌യാർഡ് എം.ഡി സുരാജ് ദയാലാനി, കൊച്ചിൻ ഷിപ്പ്‌യാർഡ് ടെക്നിക്കൽ ഡയറക്ടർ ബിജോയ് ഭാസ്‌കർ, ഡോ. സി. ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.

കടപ്പാട്: Janayugom Online


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here