എസ്.എൽ.എഫിന്റെ കൂട്ടായ തീരുമാനം ആദ്യമായി ലംഘിച്ചത് ഫൈസലാണെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അലി അക്ബർ.

0
532

ആന്ത്രോത്ത്: എസ്.എൽ.എഫിന്റെ കൂട്ടായ തീരുമാനം ആദ്യമായി ലംഘിച്ചത് ഫൈസലാണെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അലി അക്ബർ. എസ്.എൽ.എഫ് രൂപീകരിച്ചതിന് ശേഷം ആദ്യമായി ചേർന്ന യോഗത്തിൽ തന്നെ ഇനി മുതൽ ലക്ഷദ്വീപിലെ നിലവിലുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എസ്.എൽ.എഫിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ മുതിർന്ന ഉദ്യോഗസ്ഥരെയോ ഭരണത്തിലുള്ളവരെയോ കാണാൻ പോവുമ്പോൾ അത് എസ്.എൽ.എഫിന്റെ അറിവോടെയും സമ്മതത്തോടെയും മാത്രമേ പാടുള്ളൂ എന്ന് കൂട്ടായി തീരുമാനിച്ചിരുന്നു. എന്നാൽ, അത് പൂർണ്ണമായും ലംഘിച്ചുകൊണ്ട് ആരെയും അറിയിക്കാതെ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ഡൽഹിയിൽ വെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. എല്ലാ പ്രശ്നങ്ങളും ഉടൻ തന്നെ പരിഹരിക്കുമെന്ന് അമിത് ഷാ ഉറപ്പു നൽകിയിട്ടുണ്ടെന്ന് ഫൈസൽ സാമൂഹിക മാധ്യമങ്ങളിലൂടെ പറയുന്ന സാഹചര്യമുണ്ടായി. എസ്.എൽ.എഫിന്റെ കൂട്ടായ തീരുമാനം ആദ്യമായി ലംഘിച്ചത് ഫൈസലാണ്. അതേ ഫൈസലാണ് എസ്.എൽ.എഫിനെ പിന്നോട്ടടിച്ചത് ഹംദുള്ളയും കൊണ്ഗ്രെസ്സുമാണെന്ന് ഇപ്പോൾ അരോപിക്കുന്നതെന്ന് അലി അക്ബർ പറഞ്ഞു. ആന്ത്രോത്ത് ദ്വീപിൽ മൂന്ന് ദിവസമായി നടന്നു വന്ന കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ സമാപന യോഗത്തിൽ പഞ്ചായത്ത് സ്റ്റേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement

ബി.ജെ.പിയുമായുള്ള പരസ്യമായ ബന്ധം കണക്കിലെടുത്ത് എസ്.എൽ.ഏഫ് കോഡിനേറ്റർ ഡോ.സാദിക്കിനെ കഴിഞ്ഞ ദിവസമാണ് എസ്.എൽ.എഫിൽ നിന്നും പുറത്താക്കിയത്. എന്നാൽ ഫൈസലിന് ബി.ജെ.പിയുമായി രഹസ്യമായ ബന്ധമാണ് നിലനിൽക്കുന്നത്. പട്ടേലുമായി ഫൈസൽ അവിശുദ്ധ ബന്ധമാണ് പുലർത്തുന്നത്. അത് വെളിച്ചത്ത് കൊണ്ടു വരേണ്ട സമയത്ത് കോൺഗ്രസ് പാർട്ടി അത് ഭംഗിയായി നിർവഹിക്കും. അന്ന് ഫൈസലിനെയും എസ്.എൽ.എഫിൽ നിന്നും പുറത്താക്കുമെന്ന് അലി അക്ബർ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങൾ, യൂത്ത് കോൺഗ്രസിന്റെയും ബ്ലോക് കോൺഗ്രസിന്റെയും നേതാക്കൾ പങ്കെടുത്തു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here